യെദ്യൂരപ്പയ്ക്കെതിരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം

Jaihind News Bureau
Tuesday, December 24, 2019

കണ്ണൂർ : കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ കണ്ണൂരിലും പ്രതിഷേധം. കണ്ണൂരിലെത്തിയ യെദ്യൂരപ്പയ്ക്കെതിരെ കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്.പി പ്രതീഷ് കുമാറിന്‍റെ നേതൃത്തിലാണ് പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്, പി.എ ഹരി, വരുൺ എം കെ ഉൾപ്പടെയുള്ള നേതാക്കളെയാണ് പൊലീന് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷയാണ് കർണാടക മുഖ്യമന്ത്രിക്ക് ഒരുക്കിയത്.

തിരുവനന്തപുരത്തും യെദ്യൂരപ്പയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.