കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് കുട്ടനാട്ടില്‍ ശുചീകരണ യജ്ഞം

Jaihind Webdesk
Sunday, September 2, 2018

കെ.പി.സി.സിയുടെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുട്ടനാട്ടില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുo. ഇന്ന് രാവിലെ 9 മണി മുതല്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രവര്‍ത്തകസമിതി അംഗം കെ.സി വേണുഗോപാല്‍ എം.പി, കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി തുടങ്ങിയവർ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകും.

തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പരിധിയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കുട്ടനാട്ടിലെ 7 പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ആലപ്പുഴ കാവാലം പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കും. കോട്ടയം ഡി.സി.സിയുടെ പരിധിയിലുള്ള പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ആലപ്പുഴ കൈനകരി പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കും. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ നോര്‍ത്ത്, സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പരിധിയില്‍ വരുന്ന പ്രവര്‍ത്തകരും നേതാക്കളും ആലപ്പുഴ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും കൈനകരിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

നെടുമുടി പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ.സി.വേണുഗോപാല്‍ എം.പി നേതൃത്വം നല്‍കും.ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി, വയലാര്‍, മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റികളുടെ പരിധിയില്‍ വരുന്ന പ്രവര്‍ത്തകരും നേതാക്കളും നെടുമുടിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

വീയപുരം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നേതൃത്വം നല്‍കും. തിരുവനന്തപുരം ഡി.സി.സിയുടെ പരിധിയിലുള്ള പ്രവര്‍ത്തകര്‍ വീയപുരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

പുളിങ്കുന്ന് പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായ ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ നേതൃത്വം നല്‍കും. എറണാകുളം ഡി.സി.സിയുടെ പരിധിയിലുള്ള പ്രവര്‍ത്തകര്‍ പുളിങ്കുന്നിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

നീലംപേരൂര്‍ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൊല്ലം ഡി.സി.സി.പ്രസിഡന്റ് ബിന്ദു കൃഷ്ണ നേതൃത്വം നല്‍കും. കൊല്ലം ഡി.സി.സിയുടെ പരിധിയിലുള്ള പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

തലവടി പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ നേതൃത്വം നല്‍കും. തിരുവനന്തപുരം ഡി.സി.സിയുടെ പരിധിയിലുള്ള പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.