കൊവിഡ് 19 : ഞങ്ങള്‍ ഒപ്പമുണ്ട്: പ്രവാസികള്‍ക്ക് പൂര്‍ണ പിന്തുണ, ഒഐസിസി ഭാരവാഹികളുമായി കെപിസിസി നേതാക്കളുടെ കൂടിക്കാഴ്ച

Jaihind News Bureau
Tuesday, April 14, 2020

കൊവിഡിന്‍റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികൾ കെപിസിസി നേതൃത്വം ലോകത്തെ വിവിധ ഒഐസിസി പ്രതിനിധികളുമായി ചർച്ച ചെയ്തു. പ്രവാസികളുടെ ആശങ്കളും പരാതികൾക്കും പരിഹാരമുണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യന്ത്രി ഉമ്മൻചാണ്ടിയും ഉറപ്പ് നൽകി.

രാജ്യത്തെ വിവിധ പ്രതിനിധികളുമായി വീഡിയോ കോൺഫ്രൻസിലൂടെയാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. നിരവധി മലയാളികളാണ് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് സഹായത്തിനായി വിളിച്ചത്. ജർമ്മനിയിൽ നിന്നെത്തിയ ആദ്യ കോളിന് മറുപടി പറഞ്ഞത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു.

ഗൾഫ് നാടുകളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും പരിഹാരം തേടിയെത്തിയ കോളുകൾക്ക് കെപിസിസി പ്രസിന്ഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ ആശ്വാസ വാക്കുകൾ. ലോകത്തെ മറ്റ് രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ഇപ്പോഴത്തെ സങ്കീർണമായ പ്രശ്‌നങ്ങളിൽ ഇടപെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സജീവമായി.

പ്രവാസികൾക്കും മറ്റ് രാജ്യങ്ങളിലെ മലയാളികൾക്കും വേണ്ട സഹായം നൽകാൻ ഒഐസിസി പ്രതിനിധികളോട് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു. നാലുമണിക്കേൂറോളമാണ് ലോകത്തെ വിവിധ രാജ്യങങളിലെ മലയാളികളുമായി നേതാക്കൾ സംവിദിച്ച്ത്‌