ഇരട്ട വോട്ട് വിവാദം; തെളിവുകൾ പുറത്ത്, ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: അടൂർ പ്രകാശ്

Jaihind Webdesk
Thursday, April 25, 2024

Adoor-Prakash

തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ട വോട്ട് വിവാദത്തിൽ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് എം പി. ഒരാൾക്ക് തന്നെ നിരവധി ബൂത്തുകളിൽ വോട്ടുള്ളതിന്‍റെ രേഖകൾ അടൂർ പ്രകാശ് പുറത്തുവിട്ടു. ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുവാൻ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ലെന്നും വരണാധികാരിയായ കളക്ടർ നീതിപൂർവ്വം പ്രവർത്തിക്കാതെ ഒരു സ്ഥാനാർത്ഥിയെ പോലെ പ്രവർത്തിക്കുന്നതായും അടുർ പ്രകാശ് കുറ്റപ്പെടുത്തി.

ആറ്റിങ്ങലിലെ ഇരട്ട വോട്ട് വിവാദത്തിൽ പുതിയ തെളിവുകൾ പുറത്തുവിട്ട് ഗുരുതര ആരോപണവുമായി അടൂർ പ്രകാശ് രംഗത്തെത്തി.  ഇരട്ട വോട്ടുള്ളവർക്ക് ഐഡി കാർഡുകള്‍ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുവാൻ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ലെന്നും വരണാധികാരിയായ കളക്ടർ നീതിപൂർവ്വം പ്രവർത്തിക്കാതെ ഒരു സ്ഥാനാർത്ഥിയെ പോലെ പ്രവർത്തിക്കുന്നതായും അടുർ പ്രകാശ് കുറ്റപ്പെടുത്തി. വീണ്ടും കോടതിയെ സമീപിക്കുമെന്നും വിവിധ ബൂത്തുകളിൽ വോട്ടുള്ളവർ ഒന്നിലധികം വോട്ട് ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുവാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.