രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21 കെ.പി.സി.സി സമഭാവനാ ദിനമായി ആചരിക്കും

Jaihind News Bureau
Friday, May 15, 2020

എ.ഐ.സി.സി അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായിരുന്ന രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21ന് രാവിലെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സമഭാവനാ ദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സംസ്ഥാനത്തെ 19000 വാര്‍ഡുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി സാമൂഹിക അകലം പാലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമഭാവനാ പ്രതിജ്ഞയെടുക്കും.ജില്ലാ,ബ്ലോക്ക്,മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തദാനം ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിപ്ലവാത്കമായ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതാണ് രാജീവ് ഗാന്ധി അവതരിപ്പിച്ച പഞ്ചായത്ത് രാജ് ബില്‍. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ത്രിതലപഞ്ചായത്ത് സംവിധാനം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ അധികാര വികേന്ദ്രീകരണം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ സുപ്രധാനപങ്ക് വഹിച്ച ക്രാന്തദര്‍ശിയായ ഭരണാധികാരിയിരുന്നു രാജീവ് ഗാന്ധി. ഇന്ത്യന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മഹത്തായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശില്‍പ്പിയെന്ന നിലയിലാണ് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പഞ്ചായത്ത്-മുനിസിപ്പല്‍-കോപ്പറേഷന്‍ വാര്‍ഡ് തലത്തില്‍ ഇത്തരമൊരു ഒരുപരിപാടിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.