കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി 18ന്; രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും 17ന്

Jaihind News Bureau
Wednesday, February 12, 2020

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഫെബ്രുവരി 18 ചൊവ്വാഴ്ച രാവിലെ 10ന് ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയില്ലെന്ന സുപ്രീംകോടതിയുടെ വിധിയിലും സംവരണ അവകാശങ്ങള്‍ അട്ടിമറിക്കാനുള്ള ബി.ജെ.പി-സംഘപരിവാര്‍ നടപടികളിലും പ്രതിഷേധിച്ച് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ഭാരതീയ ദളിത് കോണ്‍ഗ്രസിന്‍റേയും നേതൃത്വത്തില്‍ ഫെബ്രുവരി 17-ആം തീയതി രാവിലെ 10ന് രാജ്ഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് ധര്‍ണ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് കെ.കെ.ഷാജു, കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍,എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.