243 മലയാളികളുമായി കര്‍ണാടകയില്‍ നിന്നും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 9 ബസുകള്‍ വെള്ളിയാഴ്ച കേരളത്തിലെത്തും‌

Jaihind News Bureau
Thursday, May 14, 2020

കര്‍ണ്ണാടകയില്‍ നിന്നും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 243 മലയാളികളുമായി 9 ബസുകള്‍ വെള്ളിയാഴ്ച  കേരളത്തിലെത്തും. സാമൂഹിക അകലം പാലിച്ച് ഓരോ ബസിലും 27 പേരാണുള്ളത്. മുത്തങ്ങ, കുമളി ചെക്ക് പോസ്റ്റ് വഴി രണ്ടു വീതവും വാളയാര്‍ വഴി നാലും, കാസര്‍ഗോഡ് മഞ്ചേശ്വരം വഴി ഓരോ ബസും കേരളത്തിലെത്തും.

ലോക്ക് ഡൗണിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കുന്നതിനായി കെ.പി.സി.സി ആവശ്യപ്രകാരം കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് കേരളത്തിലേക്ക് ബസുകള്‍ ക്രമീകരിച്ച് നല്‍കുന്നത്. ഈ മാസം 12ന് ആദ്യ ബസ് കേരളത്തിലെത്തിയിരുന്നു. കേരള, കര്‍ണ്ണാടക സര്‍ക്കാരുകളടെ യാത്രാനുമതി ലഭിക്കാന്‍ വൈകുന്നതാണ് കൂടുതല്‍ ബസുകള്‍ എത്തിക്കാന്‍ സാധിക്കാത്തത്.