ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദുബായില്‍ രണ്ടു മരണം ; പത്തു പേര്‍ക്ക് പരുക്ക്

Jaihind News Bureau
Tuesday, February 2, 2021

ദുബായ് : മൂന്ന് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നടന്ന വാഹനാപകടത്തില്‍ ദുബായില്‍ രണ്ടുപേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരുക്കേറ്റു. ചൊവാഴ്ച രാവിലെ ആറരയ്ക്ക് , അല്‍ ഖയില്‍ ( ഇ 33 ) റോഡിലാണ് അപകടം.

ഇതോടെ, ഈ മേഖലയില്‍ ഏറെ നേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍മാര്‍ വാഹനം പെട്ടെന്ന് വ്യതിചലിക്കുന്നത് മൂലം, നിരവധി അപകടങ്ങളാണ് സംഭവിക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.