ഇന്‍റര്‍പോള്‍ അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളി ദുബായില്‍ അറസ്റ്റില്‍ : പിടികൂടിയത് വീട് വളഞ്ഞ് | VIDEO

B.S. Shiju
Friday, June 5, 2020

ദുബായ് : യൂറോപ്യന്‍ സംഘത്തില്‍ നിന്ന് ഒളിച്ചോടിയ, ഭയാനകമായ യൂറോപ്യന്‍ ഗുണ്ടാസംഘത്തിന്‍റെ നേതാവ് അമീര്‍ ഫാറ്റന്‍ മെക്കിയെ ദുബായ് പൊലീസിന്‍റെ പ്രത്യേക സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇന്‍റര്‍പോള്‍ അന്വേഷിക്കുന്ന കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാള്‍.

ദുബായ് പൊലീസിന്‍റെ ദുബായ് സെക്യൂരിറ്റി ഏജന്‍സിയാണ് അതിസാഹസികമായി അറസ്റ്റു ചെയ്തത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡാനിഷ് സ്വദേശിയായ മെക്കി 2018 ല്‍ യുഎഇയില്‍ പ്രവേശിച്ചതായി പറയപ്പെടുന്നു. ജൂണ്‍ 4 ന് ദുബായ് പൊലീസിന്‍റെ പ്രത്യേക സുരക്ഷാ സേനയാണ് അദേഹം താമസിച്ചിരുന്ന വീട് വളഞ്ഞ് , സ്റ്റിംഗ് ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തത്. മെക്കിയെക്കുറിച്ച് ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹത്തെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറാനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും ദുബായ് ഗവര്‍മെന്‍റിന്‍റെ മീഡിയ ഓഫീസ് അറിയിച്ചു.