കൊവിഡ്-19 : തൃശ്ശൂർ സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീദ് ദുബായിൽ മരിച്ചു

Jaihind News Bureau
Wednesday, April 1, 2020

തൃശ്ശൂർ സ്വദേശി ദുബായിൽ കൊവിഡ് ബാധിച്ചു മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. തൃശൂർ മൂന്നുപീടിക തേപറമ്പിൽ പരീദാണ് ആണ് മരിച്ചത്. 67 വയസായിരുന്നു. ഇദ്ദേഹം അർബുദ രോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ അറിയിച്ചു. മറ്റു പല രോഗങ്ങൾക്കും ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.