കളിയിക്കവിള കൊലപാതകം എൻ.ഐ.എ അന്വേഷിക്കും; ശുപാർശ ചെയ്തത് തമിഴ്നാട് സർക്കാർ

Jaihind News Bureau
Wednesday, January 22, 2020

കളിയിക്കവിള കൊലപാതകം എൻ.ഐ.എ അന്വേഷിക്കും. കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്ന് തമിഴ്നാട് സർക്കാരാണ് ശുപാർശ ചെയ്തത്. കേസിന്‍റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണ് എൻ.ഐ.എയ്ക്ക് വിടുന്നത്. പ്രതികളുടെ തീവ്രവാദ ബന്ധം തെളിയിക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.