കളിയിക്കാവിളയിൽ എഎസ്‌ഐയെ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെത്തി

Jaihind News Bureau
Thursday, January 23, 2020

കളിയിക്കാവിളയിൽ എഎസ്‌ഐയെ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെത്തി. എറണാകുളം ബസ് സ്റ്റാന്റിന് സമീപത്തെ ഓടയിൽ നിന്നാണ് തോക്ക് കണ്ടെടുത്തത്. പ്രതികളുമായി തമിഴ്നാട് ക്യൂബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് തോക്ക് കണ്ടെത്തിയത്. ബസിൽ കൊച്ചിയിലെത്തിയ പ്രതികൾ കൊലപാതക വാർത്ത പത്രത്തിൽ കണ്ടതോടെ തോക്ക് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ കാനയിൽ ഉപേക്ഷിക്കുകയായിരുന്നു. സൈനിക തോക്ക് കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ക്യു ബ്രാഞ്ച് ഡിവൈഎസ്പി കെ. ഗണേശൻ വ്യക്തമാക്കി.