കളിയിക്കവിള കൊലപാതകത്തിൽ പ്രതികളുടെ ഐ.എസ് ബന്ധം അന്വേഷിക്കാനൊരുങ്ങി തമിഴ്‌നാട് പോലീസ്

Jaihind News Bureau
Saturday, January 25, 2020

കളിയിക്കവിള കൊലപാതകത്തിൽ പ്രതികളുടെ ഐ.എസ് ബന്ധം അന്വേഷിക്കാനൊരുങ്ങി തമിഴ്‌നാട് പോലീസ്. ഐ.എസ് ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. പ്രതികളുമായി ബന്ധമുള്ള മറ്റ് സംസ്ഥാനങ്ങളിലുള്ള ആളുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. കൊലപാതകത്തിന് മുൻപ് പ്രതികൾ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിൽ നിന്നും ഐ.എസ് എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തിയിരുന്നു. ഈ കുറിപ്പിനെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. കുറിപ്പിൽ എഴുതിയിരുന്ന ഖാജാ മൊയ്ദീന്‍റെ വിവരങ്ങൾ ബാംഗ്ലൂർ പോലീസിനോട് തേടിയിട്ടുണ്ട്. എ.എസ്.ഐ വിൽസണെ കൊലപ്പെടുത്തിയ കളിയിക്കവിളയിലെ ചെക്ക് പോസ്റ്റിൽ പ്രതികളെ ഇന്നെത്തിച്ച് തെളിവെടുപ്പ് നടത്തും.