ബിപ്ലബ് കുമാര്‍ ദേബ് പീഡിപ്പിക്കുന്നു; ത്രിപുര മുഖ്യമന്ത്രിക്കെതിരെ ഗാര്‍ഹിക പീഡന പരാതി

Jaihind Webdesk
Friday, April 26, 2019

ന്യൂഡല്‍ഹി : ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി. ഭാര്യ നിതിയാണ് ബിപ്ലബിനെതിരെ ന്യൂഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ പരാതി നല്‍കിയത്.
നിതി നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ബിപ്ലബ് ദേബ് ഗാര്‍ഹിക പീഡനത്തിന് വിധേയയാക്കുന്നതായി ആരോപിച്ചു. ത്രിപുരയിലെ രണ്ടര പതിറ്റാണ്ട് നീണ്ട സിപിഎം ഭരണം അട്ടിമറിച്ചാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരം പിടിച്ചത്. വിഡ്ഢിത്തം നിറഞ്ഞ പല പ്രസ്താവനകളിലൂടെയും വാര്‍ത്താ പ്രാധാന്യം നേടിയിടുള്ള വ്യക്തിയാണ് ത്രിപുര മുഖ്യമന്ത്രി ദേബ്.