തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അഗ്‌നിബാധ: ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം; രോഗികളെ സുരക്ഷിതമായി മാറ്റി

Jaihind News Bureau
Tuesday, April 14, 2026

തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അഗ്നിബാധ. മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ ആണ് അഗ്‌നിബാധയുണ്ടായത്. ഇന്ന് രാവിലെ 10:15-ഓടെ ഡയാലിസിസ് യൂണിറ്റിന് മുകള്‍ ഭാഗത്തായാണ് തീപിടിത്തമുണ്ടായത്.

തീ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റുള്ളവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. നിലവില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.