മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിൽ നിന്ന് പിന്നോട് പോകില്ലെന്ന് സുപ്രീം കോടതി

Jaihind News Bureau
Friday, October 25, 2019

മരടിലെ വിവാദ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിൽ നിന്ന് പിന്നോട് പോകില്ലെന്ന് സുപ്രീം കോടതി. ഫ്ലാറ്റ് നിർമ്മാതാക്കളുടെ ഹർജി തള്ളിയ കോടതി ഉത്തരവിൽ ഒരു വരി പോലും മാറ്റില്ലെന്നും അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് അരുൺ മിശ്ര താക്കീത് നൽകി. ഫ്ലാറ്റ് ഉടമകൾ നേരിട്ട് ഹാജരായതിലും ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചു. 25 ലക്ഷം രൂപ നഷ്ടപരിഹാരം എല്ലാവർക്കും നൽകണമെന്നും കോടതി വ്യക്തമാക്കി.

teevandi enkile ennodu para