സിപിഎമ്മും ട്വൻ്റിട്വൻ്റിയും തമ്മിലെ ധാരണയ്ക്ക് എന്തുപറ്റി ? ; പരിഹസിച്ച് പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
July 09, 2021
1 min read
•
Updated: June 10, 2026
കൊച്ചി : കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറിച്ചുള്ള പ്രചാരണങ്ങൾ കേരളത്തിന്‍റെ മഹിമ കളയും. കിറ്റക്സ് കേരളത്തിന് പുറത്തുപോകാൻ യുഡിഎഫ് നേതാക്കൾ അല്ല കാരണക്കാരെന്നും കുന്നത്തുനാട് എംഎൽഎയും സർക്കാരും ദ്രോഹിക്കുന്നുവെന്ന് കമ്പനി നേരത്തെ പറഞ്ഞതാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ഏത് കമ്പനികളെപ്പറ്റിയും പരാതി വന്നാൽ അന്വേഷിക്കണ൦. എന്നാൽ പരിശോധനകൾ വേട്ടയാടൽ ആകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിനെ തോല്‍പ്പിക്കാൻ ഒത്തുകളിച്ചവരാണ് ട്വൻ്റിട്വൻ്റിയും സിപിഎമ്മും. നിലവിലെ കുന്നത്തുനാട് എംഎൽഎ ട്വന്‍റിട്വന്‍റിയുടെ പ്രൊഡക്ടാണ്. സിപിഎമ്മും ട്വൻ്റി ട്വൻ്റിയും തമ്മിലെ ധാരണക്കെന്ത് പറ്റിയെന്നും വി.ഡി സതീശൻ ചോദിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10