NILAMBUR BY-ELECTION| നിലമ്പൂരിലെ യുഡിഎഫ് വിജയം: ശക്തി കേന്ദ്രങ്ങളില്‍ പോലും കരുത്ത് കാട്ടാനാകാതെ എല്‍ഡിഎഫ്
Jaihind TV News Report
Jaihind TV Web Desk
June 23, 2025
1 min read
•
Updated: June 04, 2026
പിണറായി സര്‍ക്കാരിനെതിരയുള്ള ഭരണ വിരുദ്ധ വികാരത്തിന്റെ പ്രതിഭലനമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും വലിയ മുന്നേറ്റമാണ് യൂഡിഎഫ് നടത്തിരിക്കുന്നത്. ഒന്‍പത് വര്‍ഷത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെ തങ്ങളുടെ പ്രതിഷേധം വോട്ടായി രേഖപ്പെടുത്തി മറുപടി നല്‍കിരിക്കുകയാണ് നിലമ്പൂര്‍ ജനത.
നിലമ്പൂരിലെ വിജയം ഒരുതുടക്കം മാത്രമാണ്. ഇടത് സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വരുന്ന തിരഞ്ഞടുപ്പുകളിലും പ്രതിഫലിക്കും. വരാനിരിക്കുന്ന നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനെതിരായുള്ള ഭരണവികാരം യുഡിഎഫിന് വലിയ നേട്ടമായി മാറും. ജനാതിപത്യത്തിന്റെ ശക്തി ഫാസ്സിസ്റ്റ് പണറായി സര്‍ക്കാരിന് മനസിലാക്കികൊടുക്കുവാന്‍ ഉറപ്പിച്ച മനസാണ് കേരള ജനതക്ക് എന്ന് നിലമ്പൂരിലൂടെ വ്യക്തമായിരിക്കുകയാണ്. നിലമ്പൂരില്‍ ഭരണ വിരുദ്ധ വികാരം അതിരൂക്ഷമെന്ന് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നു. യുഡിഎഫും അന്‍വറും ചേര്‍ന്നു പിടിച്ച വോട്ടുകള്‍ ചേര്‍ത്താല്‍ 50 ശതമാനത്തിലധികമാണെന്ന് വ്യക്തം. പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തനെ ഇറക്കിയിട്ടും ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
മലയോര മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വികസന മുരടിപ്പ്, മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങിയ വിഷയങ്ങളെല്ലാം വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. സിപിഎമ്മിന്റെ കോട്ടകളില്‍ പോലും ലീഡുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നത് ഇടത് മുന്നണിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പഞ്ചായത്തില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്തതിന് കാരണം ഭരണവിരുദ്ധ വികാരമാണെന്ന കാര്യം നിഷേധിക്കാനാവാത്ത വസ്തുതയാണ്. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിന് മുമ്പും പിമ്പും പി വി അന്‍വര്‍ പറഞ്ഞിരുന്നത് പിണറായിസം നാടിനെ തകര്‍ക്കുമെന്നാണ്. ഈ വാദം ജനങ്ങള്‍ അംഗീകരിച്ചുവെന്നാണ് ഫലസൂചനകള്‍ തെളിയിക്കുന്നത്. സിപിഎം സെക്രട്ടറിയേറ്റ് അംഗത്തിന്റെ തോല്‍വിക്കു പോലും കാരണമായത് ഭരണവിരുദ്ധ വികാരമെന്ന യാഥാര്‍ത്ഥ്യം ഇടത് മുന്നണിക്കു പോലും അംഗീകരിക്കാതെ തരമില്ല. സര്‍ക്കാരിനെതിരെ ഉയരുന്ന എല്ലാ പ്രതിഷേധങ്ങളേയും വിമര്‍ശനങ്ങളേയും പുച്ഛിച്ചു തള്ളുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും സ്വീകരിച്ചിരുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നാണ് ഭുരിപക്ഷം തെളിയിക്കുന്നത്.
മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയ പാത 66 ന്റെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തന്നെ അഴിമതിയോടുള്ള ഇടത് മുന്നണിയുടെ ഒത്തുതീര്‍പ്പായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തുടനീളം പ്രത്യേകിച്ച് മലപ്പുറം ജില്ലയിലുടനീളം പാത തകര്‍ന്നിട്ട് ഒരു കേസ് പോലും എടുക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകാത്തത് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. മുഖ്യമന്ത്രിയുടെ മകളെ ചുറ്റിപ്പറ്റി ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ കൂട്ടുപിടിച്ച് അന്വേഷണങ്ങള്‍ അട്ടിമറിച്ചതും തിരിച്ചടിയായി. പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയതും മണ്ഡലത്തിലെ വികസന മുരടിപ്പും ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥയുമെല്ലാം സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തിക്കാനിടയാക്കി. ഈ വിജയം പിണറായി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കില്ലെങ്കിലും ഇപ്പേഴുണ്ടായ പ്രതിഛായ നഷ്ടം അത്ര പെട്ടെന്നൊന്നും മറികടക്കാനാവില്ല. യുഡിഎഫ് ഭരണത്തിന്റെ നല്ലനാളുകള്‍ കേരള ജനത അഗ്രഹിക്കുെവെന്നതിന്റെ തെളിവാണ് നിലമ്പൂരിലെ വിജയം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10