Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വട്ടിയൂർക്കാവിന്‍റെ മനസറിഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാർ

വട്ടിയൂർക്കാവിന്‍റെ മനസറിഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാർ
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മോഹൻകുമാർ മണ്ഡലത്തില്‍ സുപരിചിതനാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പര്യടനത്തിനും റോഡ് ഷോയ്ക്കുമെല്ലാം വലിയ ജനപിന്തുണയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. കെ മുരളീധരൻ എന്ന ജനകീയനായ എം.എൽ.എയ്ക്ക് പകരക്കാരനെ തെരഞ്ഞെടുത്തപ്പോൾ യു.ഡി.എഫിന് തെറ്റിയില്ല. കെ മോഹൻ കുമാർ വട്ടിയൂർകാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് അപരിചിതനല്ല. വർഷങ്ങളോളം മണ്ഡലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച രാഷ്ട്രീയ നേതാവ് എന്നതിലുപരി ഏറെ ജനപ്രിയൻ കൂടിയാണ് കെ മോഹൻകുമാർ. സാധാരണക്കാരിൽ ഒരാളും ജനങ്ങളോട് അടുത്തു നിൽക്കുന്ന നേതാവുമാണ് അദ്ദേഹം എന്ന് ജനമനസുകൾ തന്നെ പറയുന്നു. സംഘടനാപ്രവർത്തനം മണ്ഡലത്തിൽ ശക്തമാണെന്നതും യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. കെ മോഹൻ കുമാർ എന്ന വ്യക്തിക്ക് വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉള്ള സ്വാധീനവും അടുപ്പവും ചെറുതല്ല. വികസനത്തിനും രാഷ്ട്രീയത്തിനും അപ്പുറം വ്യക്തിപ്രഭാവവും മണ്ഡലത്തിൽ ചർച്ചയാകുമ്പോൾ വട്ടിയൂർക്കാവ് യു.ഡി.എഫിനും സ്ഥാനാർത്ഥി കെ മോഹൻ കുമാറിനൊപ്പമാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in