Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ജയസൂര്യയുടെ 'മായൻ' പുതിയ ലുക്ക് പുറത്ത്; ഫാന്റസി ത്രില്ലർ ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ

ജയസൂര്യയുടെ 'മായൻ' പുതിയ ലുക്ക് പുറത്ത്; ഫാന്റസി ത്രില്ലർ ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ

ഗൗരവഭാവത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വേഷവിധാനത്തിൽ നടൻ ജയസൂര്യ എത്തുന്ന പുതിയ ചിത്രം 'മായൻ'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കൈയിൽ കുരിശിന്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡുമായി നിൽക്കുന്ന ജയസൂര്യയുടെ ലുക്ക് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ പല മായാവിദ്യകളും നിറഞ്ഞതായിരിക്കും ചിത്രമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പോസ്റ്റർ. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫാൻ്റസി ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ചിത്രത്തിന്റെ പ്രമേയത്തിലും വലിയ പുതുമകളുണ്ടെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സത്യവും മിഥ്യയും കൈകോർക്കുന്ന ഈ ചിത്രം, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ചർച്ച ചെയ്യുന്നത്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അനൂപ്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം മുജീബ് മജീദും, ഛായാഗ്രഹണം ഫൈസൽ അലിയും നിർവ്വഹിക്കുന്നു. പ്രവീൺ കുമാറാണ് എഡിറ്റിംഗ്. സുനിൽ ദാസ് കലാസംവിധാനവും, അമൽ ചന്ദൻ മേക്കപ്പും, സമീരാ സനീഷ് കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു. പി.ആർ.ഒ: വാഴൂർ ജോസ്.

Related articles

See all
Entertainment

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം, ബൈബിൾ വാക്യം നിറഞ്ഞ പോസ്റ്റർ; ആകാംഷയുണർത്തി 'ബാൻഡ് ഓഫ്...

Entertainment

'ഇതിഹാസ'ക്ക് ശേഷം ബിനു എസ്; ആക്ഷൻ റിവഞ്ച് ത്രില്ലർ 'പ്രഹരം' നവംബറിൽ തിയേറ്ററുകളിലേക്ക്

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Save your stories

Sign in