Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

ന്യൂഡല്‍ഹി: ഡൽഹി ജന്തര്‍ മന്തറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ സി.ജെ.പി (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സമർപ്പിച്ച ജാമ്യഹരജി ഇന്ന് കോടതി പരിഗണിച്ചില്ല. ഹരജിയിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് വാദം കേൾക്കും. കേസ് ഇനി മറ്റൊരു സ്‌പെഷല്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റാവും പരിഗണിക്കുക.

അതേസമയം, കേസിൽ നടപടികൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന ഗുരുതര ആരോപണവുമായി സി.ജെ.പി രംഗത്തെത്തി. ഹരജി പരിഗണിക്കുന്ന മജിസ്ട്രേറ്റിന് ഭീഷണിയുണ്ടെന്നും, ഇന്ന് ഉച്ചയോടെ പരിഗണിക്കുമെന്ന് അറിയിച്ചിരുന്ന ജാമ്യാപേക്ഷ മാറ്റിവെച്ചതിലൂടെ കസ്റ്റഡി കാലാവധി അവസാനിച്ചിട്ടും നേതാക്കൾ ജയിലിൽ തുടരേണ്ടി വരികയാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ 13-നാണ് ഡല്‍ഹി പൊലീസ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും അറസ്റ്റ് ചെയ്തത്. പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ജന്തര്‍ മന്തറിനെ ഒഴിവാക്കിയതിനെതിരെയായിരുന്നു ഇവരുടെ മിന്നല്‍ സമരം. വലിയ സുരക്ഷാ തടസ്സങ്ങള്‍ തീർത്ത് കെട്ടിയടച്ച ജന്തര്‍ മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകയറിയായിരുന്നു പ്രതിഷേധം. തുടർന്ന് തിഹാർ ജയിലിലേക്ക് മാറ്റിയ നേതാക്കളെ പിറ്റേന്ന് മന്ദിര്‍ മാര്‍ഗിലെ സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

പ്രതിഷേധത്തിനിടെ ഇവരോടൊപ്പം അറസ്റ്റിലായ അജിങ്ക്യ ഷിന്‍ഡേക്ക് നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതിക്രമിച്ചുകടക്കല്‍, നിരോധനാജ്ഞ ലംഘിക്കല്‍, സമാധാന ബോണ്ട് ലംഘിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. മുൻപ്, അഭിജീത് ദീപ്‌കെക്കൊപ്പം വിമാനത്തില്‍ വെച്ച് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് ഉപാധികളോടെ വിട്ടയക്കുകയായിരുന്നു.


Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Save your stories

Sign in