Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സഞ്ജു സാംസണിനെ ഏകദിന ടീമിൽ നിന്ന് തഴയുന്നത് എന്തിന്? കടുത്ത വിമർശനവുമായി ആകാശ് ചോപ്ര

സഞ്ജു സാംസണിനെ ഏകദിന ടീമിൽ നിന്ന് തഴയുന്നത് എന്തിന്? കടുത്ത വിമർശനവുമായി ആകാശ് ചോപ്ര

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാത്തതിനെതിരെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്ത്. മികച്ച റെക്കോർഡുണ്ടായിട്ടും ഏകദിന ടീമിൽ നിന്ന് സഞ്ജുവിനെ നിരന്തരം ഒഴിവാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂസിലൻഡിനെതിരായ അവസാന രണ്ട് മത്സരങ്ങളിലേക്ക് പോലും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ എന്നിവരുൾപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാർ ആരും ടീമിൽ ഇല്ലാതിരിക്കുമ്പോഴാണ് ഈ അവഗണനയെന്നും, ഇഷാൻ കിഷനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ സ്ക്വാഡിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയെന്നും ചോപ്ര വിമർശിച്ചു.

ഇപ്പോഴും സഞ്ജുവിനെ അവർ പരിഗണിച്ചില്ലെന്നും, സഞ്ജുവിന്റെ ഏകദിന കണക്കുകൾ വളരെ മികച്ചതാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. അവസാനം കളിച്ച മത്സരങ്ങളിൽ അദ്ദേഹം മികവ് പുറത്തെടുത്തിട്ടുമുണ്ട്. ഈ തവണയെങ്കിലും അദ്ദേഹത്തിന് അവസരം നൽകുമെന്നാണ് കരുതിയതെന്നും എന്നാൽ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കുമാർ കുശാഗ്രയെ നിലനിർത്തിയതിൽ കുഴപ്പമില്ല, അദ്ദേഹത്തിന്റെ ആഭ്യന്തര ക്രിക്കറ്റ് കണക്കുകൾ മികച്ചതാണ്. എന്നാൽ എന്തുകൊണ്ട് സഞ്ജു സാംസണെ നിങ്ങൾ പരീക്ഷിക്കുന്നില്ല? അതിനർഥം ഏകദിന ക്രിക്കറ്റിന്റെ കാര്യത്തിൽ നിങ്ങൾ സഞ്ജുവിനെതിരെ ഇതിനകം തന്നെ തീരുമാനങ്ങൾ എടുത്തിട്ടുണ്ട് എന്നാണെന്നും ചോപ്ര കൂട്ടിച്ചേർത്തു.

14 ഏകദിന ഇന്നിങ്സുകളിൽ നിന്ന് 56.67 ശരാശരിയിൽ 510 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാർലിൽ നടന്ന പോരാട്ടത്തിലാണ് അദ്ദേഹം അവസാനമായി ഏകദിന ഫോർമാറ്റിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. അന്ന് ഇന്ത്യ വിജയം സ്വന്തമാക്കുമ്പോൾ അതിന്റെ അമരത്ത് 114 പന്തിൽ 108 റൺസുമായി സഞ്ജു തിളങ്ങി നിന്നിരുന്നു.

ടി20യിലെ സഞ്ജുവിന്റെ കഴിഞ്ഞ 20 ഇന്നിങ്സുകളിലെ പ്രകടനം താരതമ്യം ചെയ്ത് കണക്കുകൾ നിരത്തിയാണ് ചോപ്ര തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ഥിരതയുടെ കാര്യത്തിൽ സഞ്ജു ഇഷാൻ കിഷനെയും അഭിഷേക് ശർമയെയും കടത്തിവെട്ടി ഒന്നാം സ്ഥാനത്തു നിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 20 ഇന്നിങ്സുകളിൽ നിന്ന് സഞ്ജു 7 അർധ സെഞ്ച്വറികൾ നേടിയപ്പോൾ ഇഷാൻ 3 അർധ ശതകങ്ങളും അഭിഷേക് 4 അർധ ശതകങ്ങളുമാണ് സ്വന്തമാക്കിയത്. റൺസിന്റെ കാര്യത്തിലും സഞ്ജു തന്നെയാണ് മുന്നിൽ. സഞ്ജു 657 റൺസ് നേടിയപ്പോൾ ഇഷാൻ 625 റൺസും അഭിഷേക് 584 റൺസുമാണ് നേടിയത്.

ഇവരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് സഞ്ജു സാംസൺ ആണെന്നതാണ് യാഥാർത്ഥ്യമെന്ന് ആകാശ് ചോപ്ര ഓർമ്മിപ്പിച്ചു. എന്നിട്ടും അദ്ദേഹത്തിന് സമ്മർദ്ദത്തിന്റെ ഒരു ആജീവനാന്ത വരിസംഖ്യ ലഭിച്ചതു പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാൽ സമ്മർദ്ദം അദ്ദേഹത്തെ പിന്തുടരും. ഇതാണ് സത്യത്തിൽ അദ്ദേഹത്തിനെതിരെ നടക്കുന്നത്. സഞ്ജു റൺസ് നേടിയാലും ഇല്ലെങ്കിലും അദ്ദേഹത്തിനാണ് പഴി മുഴുവൻ ലഭിക്കുന്നത്. ഒടുവിൽ കളിച്ച 20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് സഞ്ജുവാണ്. എന്നിട്ടും നിങ്ങൾ പറയുന്നു അദ്ദേഹം റൺസ് നേടുന്നില്ലെന്ന്, ചോപ്ര വ്യക്തമാക്കി.

ബാറ്റിങ് നിര മുഴുവൻ അങ്കലാപ്പിൽ നിന്ന ടി20 ലോകകപ്പിൽ മാൻ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും ടീമിൽ ഉറച്ചിട്ടില്ല. ലോകകപ്പിനു പിന്നാലെ നടന്ന യുകെ പര്യടനത്തിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞത് വലിയ ചർച്ചയായിരുന്നു. അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചർച്ചകളിലും സഞ്ജുവിന്റെ സ്ഥാനത്തെ ചൊല്ലിയാണ് പലരും സംശയം ഉന്നയിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ടി20യിൽ കുറഞ്ഞ സ്കോറിനു പുറത്തായതോടെ ഈ ചോദ്യങ്ങൾ വീണ്ടും ഉയർന്നുവന്നെങ്കിലും, രണ്ടാം പോരാട്ടത്തിൽ 82 റൺസുമായി ശക്തമായ തിരിച്ചുവരവാണ് സഞ്ജു നടത്തിയത്. 193.35 റൺസ് ശരാശരിയിൽ രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 168 റൺസ് നേടി സഞ്ജു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി മാറി. ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ സ്ഥാനം നോക്കി പുരികം ഉയർത്തുന്ന മുൻ താരങ്ങളുടെ ചോദ്യങ്ങൾക്കിടയിലാണ് ശ്രദ്ധേയ കണക്കുകളുമായി ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുന്നത്.



Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in