Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്രി പി.കെ. ബഷീർ

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്രി പി.കെ. ബഷീർ

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് (എസി റോഡ്) നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ ആവശ്യപ്പെട്ടു. 25 കിലോമീറ്റർ റോഡ് നിർമ്മിക്കാൻ 647 കോടി രൂപ ചെലവായത് വിശ്വസനീയമല്ലെന്നും മന്ത്രി പറഞ്ഞു. തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ മാക്കേക്കടവ്-നേരേക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ ഈ പരാമർശം.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജി. സുധാകരൻ കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസി റോഡിന്റെ 25 കിലോമീറ്റർ നിർമ്മാണത്തിനായി 647 കോടി രൂപ ചെലവായി. എന്ത് കണക്കാണിത്? ഇതിനേപ്പറ്റി സമഗ്രമായ വിജിലൻസ് അന്വേഷണം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് എനിക്ക് പറയാനുള്ളതെന്ന് മന്ത്രി പറഞ്ഞു.

എസി റോഡ് നിർമ്മാണത്തിൽ വലിയ തോതിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങൾ മുൻപും ഉയർന്നിരുന്നു. എത്ര മഴ പെയ്താലും റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടില്ല എന്ന അവകാശവാദമുന്നയിച്ചാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. എന്നാൽ മഴക്കാലത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ് പിന്നീട് ഉണ്ടായത്.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Save your stories

Sign in