Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

2027ലെ ഐപിഎൽ സീസൺ ലക്ഷ്യമിട്ട് പ്രമുഖ ടീമുകളിൽ വൻ മാറ്റങ്ങൾ അരങ്ങേറുന്നതിനിടെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിലും പരിശീലക മാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവർധനെ പടിയിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പരസ്പര ധാരണയുടെ പുറത്താണ് ഇരുവിഭാഗങ്ങളും വേർപിരിയുന്നത്. ഈ ആഴ്ച നടന്ന ഫ്രാഞ്ചൈസിയുടെ ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. പുതിയ ഹെഡ് കോച്ചിനെ മുംബൈ ഇന്ത്യൻസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള ചർച്ചകളും അഭിമുഖങ്ങളും വരും ദിവസങ്ങളിൽ തന്നെ നടക്കും. ഇതിനായി ചില പ്രമുഖ പേരുകൾ ഫ്രാഞ്ചൈസി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

മുഖ്യപരിശീലക സ്ഥാനം മാത്രമല്ല, മുംബൈ ഇന്ത്യൻസിന്റെ മറ്റൊരധികാര പദവികളിലും മഹേല ജയവർധനെ ഇനി തുടരാൻ സാധ്യതയില്ല. നേരത്തെ ടീമിന്റെ ആഗോള ഫ്രാഞ്ചൈസികളുടെ അടക്കം വിവിധ ചുമതലകൾ മഹേല വഹിച്ചിരുന്നു. പുതിയൊരു ദിശയിലേക്ക് ടീമിനെ നയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അടിമുടി ഉടച്ചുവാർക്കലാണ് ഫ്രാഞ്ചൈസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ശ്രീലങ്കൻ ഇതിഹാസം ടീമിൽ നിന്ന് പൂർണ്ണമായും പടിയിറങ്ങുന്നത്.

2024-ലാണ് മുഖ്യപരിശീലകനായി മഹേല ജയവർധനെ രണ്ടാം തവണയും മുംബൈ ഇന്ത്യൻസിന്റെ ചുമതലയേറ്റെടുക്കുന്നത്. 2025-ൽ ടീമിനെ പ്ലേഓഫിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും 2026 സീസൺ മുംബൈയ്ക്ക് തീർത്തും നിരാശാജനകമായിരുന്നു. വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. ഒൻപതാം സ്ഥാനത്താണ് ഇക്കഴിഞ്ഞ സീസണിൽ ടീം ഫിനിഷ് ചെയ്തത്. പ്രമുഖ താരങ്ങളുടെ പരിക്കും ലഭ്യതക്കുറവും ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങളും കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.


Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Save your stories

Sign in