Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം, ബൈബിൾ വാക്യം നിറഞ്ഞ പോസ്റ്റർ; ആകാംഷയുണർത്തി 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്'

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം, ബൈബിൾ വാക്യം നിറഞ്ഞ പോസ്റ്റർ; ആകാംഷയുണർത്തി 'ബാൻഡ് ഓഫ് ബ്രദേഴ്‌സ്'

യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം "ബാൻഡ് ഓഫ് ബ്രദേഴ്‌സ്" (Band of Brothers)-ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച പോസ്റ്ററിൽ തല തുണികൊണ്ട് മൂടി, കയ്യിൽ തോക്കുമായി നിൽക്കുന്ന കഥാപാത്രത്തെയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ ഒരു ചെന്നായയുടെ രൂപവും നൽകിയിട്ടുണ്ട്. 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡ്രാമ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

"മകനേ, അവർ ചെയ്യുന്നത് എന്താണെന്ന് അറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കുക" എന്ന ബൈബിൾ വാക്യവും പോസ്റ്ററിൽ ആലേഖനം ചെയ്തിട്ടുണ്ട്. 'ആക്റ്റർ കോപ്പ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ ബിബിൻ ജോസഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരെക്കൂടാതെ വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ: സംഗീതം: സഞ്ജീവ് കൃഷ്ണൻ, ഗാനരചന: എ.ആർ. നന്ദഗോപൻ, ഛായാഗ്രഹണം: രാജ്കുമാർ ഭാസ്‌കരൻ, ചിത്രസംയോജനം: രത്‌നരാജ് രാധാകൃഷ്ണൻ, കലാസംവിധാനം: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സൗണ്ട് ഇഫക്ട്സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: വിനോദ് പി. ശിവറാം, വിഎഫ്എക്സ്: ജോബിൻ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ: സഞ്ജയ് ജി. കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, കളറിസ്റ്റ്: ആർ. മുത്തുരാജ്, ആനിമേഷൻ: ത്രിലോക് FX, പ്രൊഡക്ഷൻ കോഡിനേറ്റർ: ചന്ദ്രമോഹൻ എസ്. ആർ, എ.ഐ വിഷ്വൽ ഡിസൈൻ: സച്ചിദാനന്ദ വർമ്മ, കൊറിയോഗ്രാഫി: അഭിലാഷ് തങ്കൻ, മഹേഷ് സുരേന്ദ്രൻ, മാർക്കറ്റിംഗ്: ഐശ്വര്യ ശശിധരൻ, നൈറ്റ് ഔട്ട് പ്രൊഡക്ഷൻസ്, ഔറ ആഡ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: നിഷാന്ദ് സാജ്, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ്.

Related articles

See all
Popular News

രാമായണ: റൈസ് ഓഫ് എ ലെജൻഡ്' വേൾഡ് പ്രീമിയർ ലോസ് ഏഞ്ചൽസിൽ; സിനിമ 2026 നവംബറിൽ തിയേറ്ററുകളിലേ...

Entertainment

'ഇതിഹാസ'ക്ക് ശേഷം ബിനു എസ്; ആക്ഷൻ റിവഞ്ച് ത്രില്ലർ 'പ്രഹരം' നവംബറിൽ തിയേറ്ററുകളിലേക്ക്

Entertainment

ജയസൂര്യയുടെ 'മായൻ' പുതിയ ലുക്ക് പുറത്ത്; ഫാന്റസി ത്രില്ലർ ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററു...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in