Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാമായണ: റൈസ് ഓഫ് എ ലെജൻഡ്' വേൾഡ് പ്രീമിയർ ലോസ് ഏഞ്ചൽസിൽ; സിനിമ 2026 നവംബറിൽ തിയേറ്ററുകളിലേക്ക്

രാമായണ: റൈസ് ഓഫ് എ ലെജൻഡ്' വേൾഡ് പ്രീമിയർ ലോസ് ഏഞ്ചൽസിൽ; സിനിമ 2026 നവംബറിൽ തിയേറ്ററുകളിലേക്ക്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' (Ramayana: Rise of a Legend) വേൾഡ് പ്രീമിയറിന് ഒരുങ്ങുന്നു. ഒക്ടോബർ 27-ന് ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ 'അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സി'ലുള്ള ഡേവിഡ് ഗെഫൻ തിയേറ്ററിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതോടെ ഹോളിവുഡിലെ ഈ പ്രശസ്തമായ വേദിയിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യുന്ന അപൂർവം ഇന്ത്യൻ ചിത്രങ്ങളിലൊന്ന് എന്ന പെരുമ രാമായണ സ്വന്തമാക്കും.

945 സീറ്റുകളുള്ള തിയേറ്ററിൽ നടക്കുന്ന ഈ പ്രത്യേക പ്രീമിയർ 3D-യിലാണ് സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ഒരുക്കുന്ന ഈ ചടങ്ങിൽ ഹോളിവുഡ് വ്യക്തിത്വങ്ങളും അന്താരാഷ്ട്ര ചലച്ചിത്ര പ്രവർത്തകരും ആഗോള മാധ്യമ പ്രതിനിധികളും പങ്കാളികളാകും. ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി നടക്കുന്ന റെഡ് കാർപെറ്റ് ചടങ്ങിൽ അതിഥികൾ പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരണത്തിലാകും പങ്കെടുക്കുക.

വാൽമീകി മഹർഷിയുടെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി രണ്ടു ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതാദേവിയായി സായ് പല്ലവിയും രാവണനായി യഷും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. അയോധ്യയിലെ രാജകുമാരനായ രാമന്റെ വനവാസവും തുടർന്ന് ലങ്കാധിപതിയായ രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്നതും തുടർന്നുള്ള ധർമ്മയുദ്ധവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി (DNEG), യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ള വിതരണം സോണി പിക്ചേഴ്സും ഹിന്ദി തിയേറ്റർ വിതരണം ധർമ്മ പ്രൊഡക്ഷൻസുമാണ് കൈകാര്യം ചെയ്യുന്നത്. ലോസ് ഏഞ്ചൽസ് പ്രീമിയറിന് ശേഷം ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ 5-ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027-ലെ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.

Related articles

See all
Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

ഇരുമുടിക്കെട്ടുമായി മോഹൻലാൽ; ക്രിസ്മസ് റിലീസായി 'അതിമനോഹരം': പുതിയ പോസ്റ്റർ പുറത്തുവിട്ടു

Popular News

ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; റിലീസ് നവംബർ 20-ന്

Save your stories

Sign in