Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇരുമുടിക്കെട്ടുമായി മോഹൻലാൽ; ക്രിസ്മസ് റിലീസായി 'അതിമനോഹരം': പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഇരുമുടിക്കെട്ടുമായി മോഹൻലാൽ; ക്രിസ്മസ് റിലീസായി 'അതിമനോഹരം': പുതിയ പോസ്റ്റർ പുറത്തുവിട്ടു

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'അതിമനോഹരം' സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കൊപ്പം ചിത്രം ഡിസംബർ 24-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. റിലീസ് തീയതി നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും ഇത് വ്യക്തമാക്കുന്ന സിംഗിൾ പോസ്റ്റർ ഇതാദ്യമായാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്നത്.

"ഹിറ്റ് മാജിക് തുടരും" എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്ററിൽ, പൊലീസ് വേഷത്തിൽ ഇരുമുടിക്കെട്ടുമായി നിൽക്കുന്ന ഭക്തജനങ്ങൾക്കു മധ്യേ ഇരുകൈകളും വിരിച്ചുനിൽക്കുന്ന മോഹൻലാലിനെയാണ് കാണാൻ കഴിയുന്നത്. സാധാരണക്കാരനായ ഒരു പൊലീസ് സബ് ഇൻസ്‌പെക്ടറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുടുംബപ്രേക്ഷകർക്ക് ഏറെ ആസ്വാദ്യകരമായ രീതിയിൽ, വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു പൊലീസ് പ്രൊസീജർ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മീരാ ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട് എന്നിവർക്കൊപ്പം സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയ പുതുതലമുറ താരങ്ങളും അണിനിരക്കുന്നു. 'ഇഷ്‌ക്', 'ആലപ്പുഴ ജിംഖാന' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.

'തുടരും' സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദ്ധർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജെയ്ക്‌സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ഷഫീഖ് വി.ബി (എഡിറ്റിംഗ്), വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രഫി), ഗോകുൽ ദാസ് (കലാസംവിധാനം), റോണക്സ് സേവ്യർ (മേക്കപ്പ്), മഷർ ഹംസ (കോസ്റ്റ്യും), ബിനു പപ്പു (കോ-ഡയറക്ടർ) എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ. സുധർമ്മൻ വള്ളിക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറായ ചിത്രം സെൻട്രൽ പിക്ചേഴ്‌സ് തിയറ്ററുകളിൽ എത്തിക്കും. (പിആർഒ: വാഴൂർ ജോസ്).

Related articles

See all
Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Save your stories

Sign in