Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്ക്

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്ക്

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. നട തുറന്നതുമുതൽ ദർശനത്തിനായി നിരവധി അയ്യപ്പഭക്തരാണ് സന്നിധാനത്തേക്ക് എത്തിച്ചേർന്നിട്ടുള്ളത്. പമ്പയിലെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ശബരിമല സന്നിധാനത്ത് ദർശനത്തിനായി എത്തി. ദേവസ്വം മന്ത്രി കെ. മുരളീധരനും ഒപ്പമുണ്ടായിരുന്നു.

വൈകുന്നേരം മൂന്ന് മണിയോടുകൂടി പമ്പയിൽനിന്ന് യാത്ര തിരിച്ച അദ്ദേഹം കാൽനടയായി കാനനപാത മുഴുവൻ നടന്നു കയറി അഞ്ചു മണിയോടെയാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്ന് തന്നെ തിരികെ മടങ്ങുമെന്നാണ് വിവരം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി എത്തിയതിനാൽ ഇരുമുടിക്കെട്ടേന്തിയല്ല അദ്ദേഹം എത്തിയത്, അതിനാൽ പതിനെട്ടാം പടിയിലൂടെയല്ല ദർശനം നടത്തിയത്.

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വരാനിരിക്കുന്ന തീർഥാടനകാലത്ത് ഭക്തർക്ക് സുഗമമായ ദർശനവും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ശബരിമലയിലും മാളികപ്പുറത്തും അടുത്ത ഒരു വർഷത്തേക്ക് മേൽശാന്തിമാരായി ചുമതലയേൽക്കേണ്ടവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ഞായറാഴ്ച രാവിലെ സന്നിധാനത്ത് നടക്കും. ശബരിമല മേൽശാന്തിയെ ദേവനന്ദനും മാളികപ്പുറം മേൽശാന്തിയെ അനശ്വരയുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. തുലാമാസ പൂജകളും വിശേഷാൽ ചടങ്ങുകളും പൂർത്തിയാക്കി ഈ മാസം 22-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.



Related articles

See all
Popular News

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശ...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Save your stories

Sign in