Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. അടുത്തിടെ ബി.ജെ.പി വിട്ട് പാർട്ടിയിലെത്തിയ വ്യക്തിയെ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലും പ്രമുഖ നേതാക്കളെ ഒഴിവാക്കിയതിലും പരസ്യ പ്രതിഷേധവുമായി മുതിർന്ന നേതാക്കളടക്കം രംഗത്തെത്തി.

രണ്ടു ദിവസങ്ങളിലായി നടന്ന സി.പി.എം വിശാല സമ്മേളനത്തിന് ശേഷം പുതിയ കമ്മിറ്റി രൂപീകരിച്ചുവെങ്കിലും, ബി.ജെ.പി അനുഭാവിയായിരുന്ന കൃഷ്ണകുമാറിനെ പ്രത്യേക ക്ഷണിതാവാക്കിയതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. വർഷങ്ങളായി പാർട്ടിക്കായി പ്രവർത്തിക്കുകയും കേസുകളിൽ പ്രതികളാകുകയും ചെയ്ത നേതാക്കൾ പുറത്തുനിൽക്കുമ്പോൾ, കേവലം ആറുമാസത്തെ മാത്രം പ്രവർത്തന പരിചയമുള്ള ഒരാളെ ഉയർന്ന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. മുൻ ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനുവിന്റെ പിൻബലത്തിലാണ് കൃഷ്ണകുമാർ പാർട്ടിയിലെത്തിയതെന്നും ഇതാണ് സ്ഥാനക്കയറ്റത്തിന് കാരണമെന്നുമാണ് ഉയരുന്ന ആക്ഷേപം.

പന്തളത്തെ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നേതൃത്വത്തിനെതിരെ രൂക്ഷമായ വാക്കുകളിൽ സോഷ്യൽ മീഡിയയിലൂടെ പരിഹാസവും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ സസ്പെൻഡ് ചെയ്ത ഒഴിവിലേക്ക് കോന്നി എം.എ.എൽ.കെ. ജനീഷ് കുമാറിനെ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ വെട്ടിനിരത്തിയതും അമർഷത്തിന് കാരണമായി. സംസ്ഥാന-കേന്ദ്ര നേതാക്കൾ ഇടപെട്ട് ജില്ലാ കമ്മിറ്റി നൽകിയ പേരുകൾ പൂർണ്ണമായും ഒഴിവാക്കി തങ്ങൾക്ക് താല്പര്യമുള്ളവരെ തിരുകിക്കയറ്റിയതാണ് പത്തനംതിട്ട സി.പി.എമ്മിനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നത്.


Related articles

See all
Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Popular News

മണിയാർ പദ്ധതി KSEB ഏറ്റെടുക്കണം, ചെറുകിട ജലവൈദ്യുത പദ്ധതികൾ പുനരാരംഭിക്കണം: യൂത്ത് കോൺഗ്രസ...

Popular News

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10,000 രൂപ ധനസഹായം; 25.64 കോടി രൂപ അനുവദിച്ച് സർ...

Save your stories

Sign in