Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയുടെ സ്റ്റാഫിനും ഡി.വൈ.എഫ്.ഐ നേതാവിനുമെതിരെ കേസ്

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയുടെ സ്റ്റാഫിനും ഡി.വൈ.എഫ്.ഐ നേതാവിനുമെതിരെ കേസ്

റാന്നി വലിയ കലുങ്കിന് സമീപം പ്രവർത്തിക്കുന്ന പഞ്ചാബി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുണ്ടായ തർക്കവും സംഘർഷവും ഒടുവിൽ പോലീസ് കേസിലേക്ക് നയിച്ചു. മുൻ എം.എൽ.എമാരായ രാജു ഏബ്രഹാം, അഡ്വ. പ്രമോദ് നാരായണൻ എന്നിവരുടെ സ്റ്റാഫായിരുന്ന അനൂപ്, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ വിജോ എന്നിവരും ഹോട്ടൽ ജീവനക്കാരും തമ്മിലാണ് ബില്ലിന്റെ പേരിൽ തർക്കമുണ്ടായത്.

സംഭവം ആദ്യം ഇരുകൂട്ടരും ചേർന്ന് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും, ഹോട്ടലിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം വീണ്ടും സങ്കീർണ്ണമായത്. തുടർന്ന് ഇരുവിഭാഗവും റാന്നി പോലീസിൽ പരാതി നൽകുകയായിരുന്നു.

 അനൂപും വിജോയും മദ്യപിച്ചെത്തി ഹോട്ടലിൽ അകാരണമായി ബഹളമുണ്ടാക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ഹോട്ടൽ ഉടമയുടെ മുഖ്യ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ബഹളമുണ്ടാക്കിയ ഇവർക്കെതിരെയും, സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെയും റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Popular News

മണിയാർ പദ്ധതി KSEB ഏറ്റെടുക്കണം, ചെറുകിട ജലവൈദ്യുത പദ്ധതികൾ പുനരാരംഭിക്കണം: യൂത്ത് കോൺഗ്രസ...

Save your stories

Sign in