Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

ന്യൂഡൽഹി: കൊണാട്ട് പ്ലേസിലെ തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെക്ക് ജാമ്യം ലഭിച്ചു. കർശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കസ്റ്റഡിയിലെടുത്ത ദിപ്കെയുടെ അറസ്റ്റ് ശനിയാഴ്ച രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. സ്പെഷ്യൽ എക്സിക്യൂട്ടീവ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ദിപ്കെയെ ജാമ്യത്തിൽ വിട്ടയച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ താമസസ്ഥലത്തുനിന്നിറങ്ങി കൊണാട്ട് പ്ലേസിൽ നടക്കുന്ന 'ലഹ്‌രാ ദോ തിരംഗാ' പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഝാന്ദേവാലനിൽ വെച്ചാണ് ദിപ്കെയെ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിലധികം കഴിഞ്ഞിട്ടും കുടുംബത്തിനോ അഭിഭാഷകർക്കോ ദിപ്കെയുമായി ബന്ധപ്പെടാൻ പൊലീസ് അനുവാദം നൽകിയിരുന്നില്ല.

ഡൽഹി പൊലീസ് അഭിജീതിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നും അഭിഭാഷകരോട് സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും സി.ജെ.പി ആരോപിച്ചിരുന്നു. ഇത് കസ്റ്റഡിയിലെടുക്കലല്ല, മറിച്ച് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തട്ടിക്കൊണ്ടുപോകലാണെന്നും ഭരണകൂടം പ്രതിപക്ഷ പ്രതിഷേധങ്ങളെ ഭയക്കുകയാണെന്നും പാർട്ടി വ്യക്തമാക്കുകയുണ്ടായി.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവം...

Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in