Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ മഹാറാലി

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 25-ന് പ്രതിഷേധ റാലി, നവംബർ ഒന്നിന് രാംലീല മൈതാനിയിൽ മഹാറാലി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി കേന്ദ്രീകരിച്ച് തുടർച്ചയായ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. നവരാത്രി ആഘോഷങ്ങൾക്ക് ശേഷമായിരിക്കും രാജ്യതലസ്ഥാനത്ത് ശക്തമായ സമരപരമ്പരകൾക്ക് തുടക്കമാവുക. ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് ഡല്‍ഹി രാംലീല മൈതാനിയിൽ വെച്ച് വൻ മഹാറാലി സംഘടിപ്പിക്കും. സഖ്യത്തിലെ പ്രധാന ദേശീയ നേതാക്കളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് പ്രതിപക്ഷ ഐക്യം വിളംബരം ചെയ്യുന്ന രീതിയിലാണ് റാലി ആസൂത്രണം ചെയ്തിരിക്കുന്നത്.

മഹാറാലിക്ക് മുന്നോടിയായി ഒക്ടോബർ 25-ന് തന്നെ പ്രതിഷേധ റാലി നടത്താനും നേതാക്കൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി ഒക്ടോബർ 24-ഓടെ ദില്ലിയിലെത്താൻ സഖ്യത്തിലെ മുഴുവൻ എം.പിമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. റാലിക്ക് തൊട്ടുമുമ്പ് ഇന്ത്യ സഖ്യ നേതാക്കളുടെ അനൗപചാരിക യോഗം ചേരുകയും തുടർസമരങ്ങളുടെ അന്തിമ രൂപരേഖ തയ്യാറാക്കുകയും ചെയ്യും. ഡല്‍ഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിലേക്ക് തങ്ങൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ നിന്ന് പ്രാദേശികമായി ആളുകളെ എത്തിക്കാൻ അതത് രാഷ്ട്രീയ പാർട്ടികൾക്ക് ചുമതല നൽകിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഒക്ടോബർ 27-ന് സി.പി.ഐയുടെ നേതൃത്വത്തിലും പ്രത്യേക പ്രതിഷേധ പരിപാടികൾ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് തുടങ്ങിയ വിവിധ വിദ്യാർത്ഥി യുവജന സംഘടനകളുടെ സംയുക്ത പ്രതിഷേധം ഡല്‍ഹി കോണോട്ട് പ്ലേസിൽ സംഘടിപ്പിച്ചിരുന്നു. സഖ്യനേതാക്കൾ സുപ്രീം കോടതിയിലേക്ക് ഹർജിയുമായി മാർച്ച് നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്.

Related articles

See all
Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Save your stories

Sign in