Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ടതിന്റെ വലിയ സന്തോഷത്തിലാണ് അസം സ്വദേശിയായ മുഹമ്മദ് ഖൈറുൽ ഇസ്‌ലാം. എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഖൈറുൽ ഇസ്‌ലാം വി.ഡി. സതീശന്റെ കടുത്ത ആരാധകനാണ്. സോഷ്യൽ മീഡിയയിലൂടെ ഒരുപാട് അറിഞ്ഞ തന്റെ പ്രിയ നേതാവിനെ നേരിൽ കണ്ടപ്പോൾ ടി-ഷർട്ടിൽ ഓട്ടോഗ്രാഫ് വാങ്ങുകയും അദ്ദേഹത്തിന്റെ കൈയിൽ വികാരഭരിതനായി ചുംബിക്കുകയും ചെയ്തു ഈ യുവാവ്.

കേരളത്തിൽ എത്തിയ നാൾ മുതൽ അദ്ദേഹത്തെ കാണാൻ തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഖൈറുൽ പറയുന്നു. ഈ ആഗ്രഹം സാധ്യമാകാനായി ദിവസവും മനസിൽ പ്രാർഥിക്കുമായിരുന്നു. ദൈവം തന്റെ പ്രാർഥന കേട്ടതുപോലെയാണ് താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് തൊട്ടടുത്ത് അദ്ദേഹം എത്തിയത്. മനസറിഞ്ഞ് പ്രാർഥിച്ചാൽ അല്ലാഹു ആഗ്രഹം നടത്തിത്തരുമെന്ന് തനിക്ക് പൂർണ്ണ ബോധ്യമായതായും ഖൈറുൽ കൂട്ടിച്ചേർത്തു.

തന്റെ പ്രിയ നേതാവിനെ കണ്ടതോടെ ഖൈറുൽ തനിക്കുള്ള ആരാധനയും സ്‌നേഹവും നേരിട്ട് പ്രകടിപ്പിച്ചു. വി.ഡി. സതീശനോട് തന്റെ സ്നേഹം പങ്കുവെച്ച ഖൈറുലിന് അദ്ദേഹം ടി-ഷർട്ടിൽ ഒപ്പിട്ടു നൽകി. ഈ നിമിഷം ജീവിതകാലം മുഴുവൻ ഓർത്തു വെക്കുമെന്ന് പറഞ്ഞ ഖൈറുൽ, അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ സാധിക്കുമെന്ന് ജീവിതത്തിൽ കരുതിയിരുന്നില്ലെന്നും സന്തോഷത്തോടെ വ്യക്തമാക്കി.



Related articles

See all
Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Save your stories

Sign in