Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ: ബോളിവുഡ് നടന്‍ ടൈഗര്‍ ഷറോഫിന് നേരെ മുംബൈ ജുഹുവില്‍ വെടിവയ്പ്പ്. ഞായറാഴ്ച വൈകുന്നേരം ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ബി.എം.ഡബ്ല്യു കാറിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ താരം പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. എങ്കിലും, ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ വെടിവയ്പ്പില്‍ താരത്തിന്റെ കാര്‍ ഡ്രൈവര്‍ക്കും സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ഉടൻതന്നെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈയിലെ ജുഹു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഡി.സി.പി. മോഹിത് ഗാര്‍ഗ് വെടിവയ്പ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടൈഗര്‍ ഷറോഫ് പൂർണ്ണമായും സുരക്ഷിതനാണെന്നും അദ്ദേഹത്തിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രദേശം വളയുകയും വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ വിദേശത്തുള്ള ഗ്യാങ്സ്റ്റർമാരായ അനിൽ പണ്ഡിറ്റും ഹർമാൻ സന്ധുവും സോഷ്യൽ മീഡിയയിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടിട്ടുണ്ടെങ്കിലും പൊലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Related articles

See all
Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

'ഡൈ ചെയ്ത് മടുത്തു, ഇതാണ് ഒറിജിനൽ ലുക്ക് , ആമിർ ഖാന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...

Save your stories

Sign in