Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KANNUR UNIVERSITY| സ്വരാജിന്‍റെ ഭാര്യക്ക് വേണ്ടി ചട്ടങ്ങള്‍ മാറ്റിയ സംഭവം; നാള്‍വഴികളിലൂടെ

KANNUR UNIVERSITY| സ്വരാജിന്‍റെ ഭാര്യക്ക് വേണ്ടി ചട്ടങ്ങള്‍ മാറ്റിയ സംഭവം; നാള്‍വഴികളിലൂടെ
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്‌സിറ്റി അധ്യാപകരുടെ നിയമന പ്രായപരിധി അന്‍പതായി ഉയര്‍ത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്ക്കുന്നതിന്റെതെളിവുകള്‍ പുറത്ത്. ഈ ആനുകൂല്യം താല്‍ക്കാലികമാണെന്ന് മാത്രം. 2008 ല്‍, പി.എച്ച്.ഡി ബിരുദം നേടുന്നതിന് കണ്ണൂര്‍സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്ത സിപിഎം നേതാവ് എം സ്വരാജിന്റെ ഭാര്യ സരിത മേനോന്‍, നിശ്ചിത പിഴ അടച്ച് തിരക്കിട്ട് തയ്യാറാക്കിയ പ്രബന്ധം മൂല്യനിര്‍ണ്ണയം നടത്തിച്ച് അഞ്ച് മാസത്തിനുള്ളില്‍ പി എച്ച് ഡി ബിരുദവും നേടി. കോളേജ് അധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പി എച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത മേനോന്‍ നെറ്റ് യോഗ്യത നേടിയിട്ടില്ല. 2001 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് നേടിയ എംബിഎ ബിരുദം മാത്രമാണുള്ളത്.അതുകൊണ്ട് അധ്യാപക നിയമനത്തിന് പിഎച്ച്ഡി അനിവാര്യമാണ്. സരിത നായര്‍ക്ക് ഇപ്പോള്‍ 48 വയസ്സ് പ്രായമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ പരിധിയില്‍ താമസിക്കുന്ന സരിത കണ്ണൂര്‍ സര്‍വ്വകലാശാലയി ലായിരുന്നു പിഎച്ച്ഡി ക്ക് രജിസ്റ്റര്‍ ചെയ്തത്. സംഭവങ്ങള്‍ കാലക്രമത്തില്‍: 2001 ആഗസ്റ്റ് - സരിത മേനോന്‍ കേരള സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ ബിരുദം നേടി. 10-10- 2008 - മാനേജ്‌മെന്റ് ബ്രാഞ്ചില്‍ പിഎച്ച്ഡിക്ക് എസ്. എന്‍. കോളേജ്, കണ്ണൂര്‍ ഗവേഷണ കേന്ദ്രമാക്കി ഡോ:വി. മുകുന്ദദാസിന്റെ ഗൈഡ് ഷിപ്പില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ രജിസ്‌ട്രേഷന്‍ നല്‍കികൊണ്ടുള്ള സര്‍വ്വകലാശാലയുടെ ഉത്തരവ്. 2011ല്‍ മുകുന്ദദാസ് സര്‍വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് സരിത ഗവേഷണം പാതിവഴിയില്‍ നിര്‍ത്തിവച്ചു. 2022 -- കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രായപരിധി വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 2-11-2022 --പ്രായപരിധി വര്‍ദ്ധിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 11- 4-2023 കോളേജ്/ യൂണിവേഴ്‌സിറ്റി അധ്യാപകരുടെ നിയമന പ്രായപരിധി 50 വയസ്സായി ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.   4- 7- 2023 --phd ക്ക് രജിസ്റ്റര്‍ ചെയ്ത് പ്രബന്ധം നാളിതുവരെ സമര്‍പ്പിക്കാനാവാ ത്തവര്‍ക്ക് 31-12-2023ന് മുമ്പ് പ്രബന്ധം സമര്‍പ്പി പ്പിക്കാമെന്നും, അവര്‍ ഒരു ലക്ഷം രൂപ ഫൈന്‍ അടയ് ക്കണമെന്നുമുള്ള വ്യവസ്ഥയില്‍ ഒറ്റ തവണ മേഴ്‌സി ചാന്‍സ് അനുവദിച്ച് സിന്‍ഡിക്കേറ്റ് തീരുമാനം. വിവിധ പരീക്ഷകള്‍ക്ക് അനുവദിക്കാറുള്ള മേഴ്സി ചാന്‍സ് ആദ്യമായാണ് ഒരു സര്‍വ്വകലാശാല ഗവേഷണ ബിരുദത്തിന് അനുവദിക്കുന്നത്. 3-8-2023 ന് ഇത് സംബന്ധിച്ച ഉത്തരവ് സര്‍വ്വകലാശാല പുറപ്പെടുവിച്ചു. 12- 12- 2023 --സരിതയുടെ പ്രബന്ധം പൂര്‍ത്തിയാകാ ത്തതുകൊണ്ട് പതിനായിരം രൂപ കൂടി ഫൈന്‍ വാങ്ങി പ്രബന്ധം സമര്‍പ്പി ക്കാനുള്ള സമയപരിധി 31- 7-2024 വരെ നീട്ടി നല്‍കി. 31-12-2023 ല്‍ ഒരു ലക്ഷം രൂപയും 18-4-2024 ല്‍ 10000 രൂപയും ഫൈനായി സരിത മേനോന്‍ യൂണിവേഴ്‌സിറ്റി ഫണ്ടില്‍ അടച്ചു. 14- 5-2024 --പ്രബന്ധം സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിച്ചു. 3-11- 2024- പ്രബന്ധം മൂല്യനിര്‍ണയം കഴിഞ്ഞതിനെ തുടര്‍ന്ന് ഓണ്‍ ലൈനായി ഓപ്പണ്‍ ഡിഫന്‍സ് നിശ്ചയിച്ചു. 30-11-2024 --പി.എച്ച് ഡി ബിരുദം അവാര്‍ഡ് ചെയ്തു. 2024 ഡിസംബറിലെ സിന്‍ഡിക്കേറ്റ് യോഗം ബിരുദ അവാര്‍ഡ് അംഗീകരിച്ചു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in