മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ; ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ രാജി വെക്കും, ഇല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കുമോ?
Jaihind TV News Report
Jaihind TV Web Desk
November 03, 2022
1 min read
•
Updated: June 10, 2026
മുഖ്യമന്ത്രക്ക് എതിരെ നേരിട്ട് ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനിലെ രാഷ്ട്രീയ നിയമനങ്ങള്‍ തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു. രാജ്ഭവനില്‍ ആര്‍ എസ് എസുകാരെ നിയമിച്ചു എന്ന് തെളിയിച്ചാല്‍ താന്‍ രാജിവെക്കും ഇല്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തി.
സ്വര്‍ണക്കടത്ത് നടന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും ബോധ്യമായി. കേരളത്തെലെ ജനങ്ങള്‍ക്ക് ഇക്കാര്യം അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. സ്വപ്‌ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശം നടത്തി. ആ വനിതയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണ്?. അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ? ശിവശങ്കര്‍ ആരായിരുന്നു? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ്? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രി ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. പ്രാദേശികവാദം ഉയര്‍ത്താനാണ് ഒരു മന്ത്രി ശ്രമിച്ചത്. അതുകൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10