Logo
Sun, Jun 14, 2026 • 03:13 AM
LIVE TV
Watch

No business videos available

No Middle East videos available

'ഫാം ഹൗസിൽ വെച്ച് പീഡിപ്പിച്ചു'; പ്രജ്വല്‍ രേവണ്ണയുടെ സഹോദരനെതിരെ ജെഡിഎസ് പ്രവർത്തകന്‍റെ പരാതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 22, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'ഫാം ഹൗസിൽ വെച്ച് പീഡിപ്പിച്ചു'; പ്രജ്വല്‍ രേവണ്ണയുടെ സഹോദരനെതിരെ ജെഡിഎസ് പ്രവർത്തകന്‍റെ പരാതി
  ബംഗളുരു: രാജ്യത്തെ ഞെട്ടിച്ച ലൈംഗിക പീഡന പരമ്പരയില്‍ അറസ്റ്റിലായ എന്‍ഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയുടെ സഹോദരനെതിരെയും പീഡന കേസ്. ജെഡിഎസ് പ്രവർത്തകന്‍റെ പരാതിയിലാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് സൂരജ് രേവണ്ണ​ക്കെതിരെ ​പോലീസ് കേസെടുത്തത് . ജോലിതേടി ഫാം ഹൗസിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നാണ് പരാതി. സൂരജ് രേവണ്ണയുടെ സ്ഥാപനമായ ‘സൂരജ് രേവണ്ണ ബ്രിഗേഡി’ലെ ജോലിക്കാരനാണ് പരാതി നല്‍കിയത്. അ​തേസമയം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സൂരജ് രേവണ്ണ ഇയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.  സൂരജ് രേവണ്ണയുടെ പരാതിയില്‍ ജെഡിഎസ് പ്രവർത്തകനെതിരെയും കേസെടുത്തു. ജൂൺ 16-ന് ഹാസൻ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസിൽ വെച്ച് സൂരജ് രേവണ്ണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന് പിന്നാലെ പണവും ജോലിയും വാഗ്‌ദാനം ചെയ്‌ത് രേവണ്ണയുടെ ആളുകൾ തന്നെ സമീപിച്ചതായും പരാതിക്കാരൻ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡന വീഡിയോ ക്ലിപ്പുകൾ പുറത്തുവന്നതിനു പിന്നാലെയുള്ള കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, മൂത്ത സഹോദരൻ സൂരജിനെതിരെയും പരാതി ഉയർന്നത്. ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പ്രതിയായ പ്രജ്വൽ രേവണ്ണയെ ബംഗളുരുവിലെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സഹോദരനെതിരായ പരാതി വന്നിരിക്കുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10