ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് അപകടം: മരണം ഏഴായി; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക
Jaihind TV News Report
Jaihind TV Web Desk
July 07, 2024
1 min read
•
Updated: June 10, 2026
ഗാന്ധി നഗര്‍: സൂറത്തില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ആറുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരണം ഏഴായി. ശനിയാഴ്ച രാത്രിയും തുടര്‍ന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.
ഞായറാഴ്ച രാവിലെ ആറോടെയാണ് ഏഴാമത്തെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു സൂറത്തിലെ സച്ചിന്‍പാലി ഗ്രാമത്തിലെ കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍.
അതേസമയം, താമസക്കെട്ടിടം നിര്‍മിച്ചത് അനധികൃതമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30-ഓളം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍, അഞ്ച് ഫ്‌ളാറ്റുകളില്‍ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. ടെക്‌സറ്റൈല്‍ ഫാക്ടറിയില്‍ ജോലിചെയ്യുന്നവരാണ് ഇവിടെ താമസിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10