പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി; മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ഷാഫി പറമ്പില്‍
Jaihind TV News Report
Jaihind TV Web Desk
December 19, 2021
1 min read
•
Updated: June 10, 2026
പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം തുടർക്കഥയാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്‍റെ സമാധാനത്തെ കെടുത്തുന്നതാണ് ആലപ്പുഴയിലെ വർഗീയ കൊലപാതകങ്ങൾ. പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയും വകുപ്പുമെന്നും മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ആലപ്പുഴയിലെ വർഗീയ കൊലപാതകങ്ങൾ നാടിന്‍റെ സമാധാനത്തെ കെടുത്തുകയാണ്. കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം ഒരു തുടർകഥയാവുകയാണ്. പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയും വകുപ്പും. പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം. നവംബർ 17 ന് RSS കാരനായ സഞ്ജിത്തിനെ പാലക്കാട് വെച്ച് വെട്ടി കൊന്നു. ഡിസംബർ 2 ന് തിരുവല്ലയിൽ വെച്ച് CPIM കാരനായ സന്ദീപിനെ വെട്ടി കൊന്നു. ഡിസംബർ 11 ന് തിരുവനന്തപുരത്ത് സുധീഷിനെ ലഹരി ക്വട്ടേഷൻ സംഘം വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഡിസംബർ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ SDPIക്കാരനായ ഷാനിനെ വെട്ടി കൊന്നു അതിന് ശേഷം BJP ക്കാരനായ രഞ്ജിത്തിനെയും വെട്ടി കൊന്നു RSS -SDPI ഗുണ്ടാസംഘങ്ങൾ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയൻ ഗ്യാലറിയിലിരുന്നു കളി കാണുന്നു. ഭരണതുടർച്ച ക്രിമിനലുകൾക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസ് ആയി മാറിയിരിക്കുന്നു. ഇടതുപക്ഷ സർക്കാരിന്‍റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10