Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പിണറായി സര്‍ക്കാര്‍ അവഗണിച്ചവരെ പരിഗണിച്ച ബജറ്റ്'; സ്വാഗതം ചെയ്ത് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

'പിണറായി സര്‍ക്കാര്‍ അവഗണിച്ചവരെ പരിഗണിച്ച ബജറ്റ്'; സ്വാഗതം ചെയ്ത് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: കേരളത്തിന്റെ സമസ്തമേഖലകളെയും വിഭാഗങ്ങളെയും സ്പര്‍ശിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വിഡി സതീശന്‍ അവതരിപ്പിച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.  സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവില്‍നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍  മികച്ച ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

പിണറായി സര്‍ക്കാര്‍ അവഗണിച്ച നിരവധി മേഖലകളെ സര്‍ക്കാര്‍ പരിഗണിച്ചു.  പട്ടികജാതി/ വര്‍ഗ വിഭാഗക്കാരുടെ പദ്ധതി വിഹിതം വെട്ടിക്കുറിച്ചതിന്  പരിഹാരം കണ്ടു. സ്പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കുന്നതും റബറിന്റെ താങ്ങുവില 250 രൂപയാക്കിയതും മലയോരമേഖലയില്‍ പട്ടയ പ്രശ്നത്തിന് പരിഹാരം കാണുന്നതും  ആശ്വാസകരമാണ്. യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ദിരാഗ്യാരന്റികള്‍ സാക്ഷാത്കരിക്കപ്പെടുന്നു. മത്സ്യബന്ധനത്തിനു പോകാതെ വരുമ്പോള്‍ വേതന സഹായം നല്കുന്നതും സ്വാഗതാര്‍ഹം.

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടിയാണ്. വയനാട് ട്രൈബല്‍ സര്‍വകലാശാല, രണ്ടാം ഭൂപരിഷ്‌കരണം, കേരള സ്‌കൂള്‍ ഓഫ് പ്ലാനിംഗ്, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍, ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്, ഗ്ലോബല്‍ ഗോള്‍ഡ് ഹബ്, ജവഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍ തുടങ്ങിയവ നൂതന ആശയങ്ങളാണ്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ കേരളം കാത്തിരിക്കുന്ന പദ്ധതിയാണ്.

യുവജനങ്ങളെ സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കുകയും  വയോജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ദീര്‍ഘവീക്ഷണമാണ്. മിഷന്‍ സമുദ്ര പദ്ധതിയെ വിപ്ലവകരം എന്നു വിശേഷിപ്പിക്കാം. കേരളത്തെ നിക്ഷേപസൗഹൃദമാക്കാനുള്ള നടപടികള്‍, ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍, എംഎസ്എംഇ ഗ്രോത്ത് സ്‌കീം എന്നിവ വികസനരംഗത്ത് കുതിപ്പേകും. പിണറായി സര്‍ക്കാര്‍ അവഗണിച്ച കാസര്‍കോഡ്, ഇടുക്കി, വയനാട്, മഞ്ചേരി, ഹരിപ്പാട്  മെഡിക്കല്‍ കോളജുകള്‍ക്കു ശാപമോക്ഷം ലഭിക്കുന്നു എന്നതും ശ്രദ്ധേയമായ നടപടിയാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Save your stories

Sign in