Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഉന്നതവിദ്യാഭ്യാസ രംഗത്ത് യുഡിഎഫിന്റെ ബജറ്റ് വിപ്ലവം'; ബജറ്റിനെ സ്വാഗതം ചെയ്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്

'ഉന്നതവിദ്യാഭ്യാസ രംഗത്ത് യുഡിഎഫിന്റെ ബജറ്റ് വിപ്ലവം'; ബജറ്റിനെ സ്വാഗതം ചെയ്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഗുണപരവും വിപ്ലവകരവുമായ മാറ്റങ്ങൾ സമ്മാനിക്കുന്ന വ്യത്യസ്തമായ പദ്ധതികളാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി. പഠനത്തെയും ശാസ്ത്രീയ ഗവേഷണങ്ങളെയും പുത്തൻ സംരംഭങ്ങളെയും ഒരേപോലെ കോർത്തിണക്കി കേരളത്തെ ഒരു ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. കാലോചിതമായ പരിഷ്കാരങ്ങളിലൂടെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം വരുത്താൻ സജ്ജമായിട്ടാണ് പുതിയ സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളെയും അവരുടെ വികസന അഭിലാഷങ്ങളെയും പൂർണ്ണമായി അംഗീകരിച്ചുകൊണ്ട് 'വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി & ഇൻഡിജീനസ് സെന്റർ' സ്ഥാപിക്കുന്നത് ചരിത്രപരമായ മുന്നേറ്റമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കലാലയങ്ങളിൽ സമാധാനപരവും ഭയരഹിതവുമായ പഠനാന്തരീക്ഷം ഉറപ്പുവരുത്താൻ പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ സഹായിക്കും. ക്യാമ്പസുകളിൽ റാഗിങ് പൂർണ്ണമായും തടയുന്നതിനായി 'സിദ്ധാർത്ഥൻ സ്റ്റുഡന്റ്സ് ഡിസ്ട്രസ് ആപ്പും' വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും നിയമപരമായി ഉറപ്പാക്കാൻ 'സിദ്ധാർത്ഥൻ ആന്റി റാഗിങ് & സ്റ്റുഡന്റ്സ് വെൽഫെയർ ആക്റ്റും' യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കും.

വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങളെ ഭാവിയിലെ ആഗോള തൊഴിലവസരങ്ങളുമായി യോജിപ്പിക്കുന്നതിനായി 'ഗ്ലോബൽ ജോബ് വാച്ച് ടവർ' എന്ന പേരിലുള്ള ഫ്യൂച്ചർ സ്കിൽസ് ആൻഡ് എംപ്ലോയ്മെന്റ് ഇന്റലിജൻസ് മിഷൻ ആരംഭിക്കും. ഇതിന്റെ പ്രാരംഭ ഘട്ടത്തിനായി ബജറ്റിൽ രണ്ടു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി 'കേരളാ നോളജ് വാലി' സ്ഥാപിക്കുന്നതിനൊപ്പം സ്വകാര്യ സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരും. തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന് (CET) 'കോൺസ്റ്റിറ്റുവന്റ് നോളജ് ഓഫ് യൂണിവേഴ്സിറ്റി' പദവി നൽകുമെന്നും 'കേരളാ റിസർച്ച് പാർക്ക്', 10 കോടി രൂപ ചെലവിൽ 'ജവഹർലാൽ നെഹ്റു സയന്റിഫിക് സിറ്റി' എന്നിവ സ്ഥാപിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കായി ആകെ 232.11 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Save your stories

Sign in