കണ്ണൂരിലും എസ്എഫ്ഐ-ഡിവൈഎഫ്ഐ അഴിഞ്ഞാട്ടം; കോണ്‍ഗ്രസ് ഓഫീസിന്‍റെ ചില്ലുകള്‍ തകർത്തു
Jaihind TV News Report
Jaihind TV Web Desk
January 10, 2022
1 min read
•
Updated: June 10, 2026
കണ്ണൂർ: എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ണൂർ ടൗണിൽ നടത്തിയ പ്രകടനത്തെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, പോഷക സംഘടനകളുടെ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കണ്ണൂർ തളിപറമ്പിൽ കോൺഗ്രസ് ഓഫിസിന് നേരെ നടത്തിയ ആക്രമണത്തില്‍ ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകർ ഓഫീസിന് നേരെ കല്ലെറിഞ്ഞു. ജനൽചില്ലുകൾ എറിഞ്ഞുതകർത്തു.
എസ്എഫ്ഐ-ഡിവൈഎഫ്ഐ നടപടിയിക്കെതിരെ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു. കൊലപാതകത്തിന്‍റെ മറവിൽ കണ്ണൂർ ജില്ലയിൽ സിപിഎം വ്യാപകമായി അക്രമവും അരാജകത്വവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജനാധിപത്യ വിശ്വാസികൾ ഇതിനെ അപലപിക്കണമെന്നും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10