Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പ്രിങ്ക്ളര്‍: രണ്ടംഗ സമിതിയെ നിയോഗിച്ചത് കേസിനെ ഹൈക്കോടതിയിൽ പ്രതിരോധിക്കാനുള്ള അടവുതന്ത്രം, നാല് വർഷമായി ഐ റ്റി വകുപ്പിൽ നടന്ന മുഴുവൻ ഇടപാടുകളും സിബിഐ അന്വേഷിക്കണം: ആർഎസ്പി

സ്പ്രിങ്ക്ളര്‍: രണ്ടംഗ സമിതിയെ നിയോഗിച്ചത് കേസിനെ ഹൈക്കോടതിയിൽ പ്രതിരോധിക്കാനുള്ള അടവുതന്ത്രം, നാല് വർഷമായി ഐ റ്റി വകുപ്പിൽ നടന്ന മുഴുവൻ ഇടപാടുകളും സിബിഐ അന്വേഷിക്കണം: ആർഎസ്പി
  കൊല്ലം:  കഴിഞ്ഞ നാല് വർഷമായി ഐ റ്റി വകുപ്പിൽ നടന്ന മുഴുവൻ ഇടപാടുകളെ കുറിച്ചും സമഗ്രമായ സിബിഐ അന്വേഷണം നടത്തണമെണ് ആർഎസ്പി സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു. കരാറിന്‍റെ  വിശദാംശങ്ങൾ പരിശോധിക്കാൻ ഇപ്പോൾ രണ്ടംഗ സമിതിയെ നിയോഗിച്ചത് കേസ് 24ന് ഹൈക്കോടതിയിൽ വരുമ്പോൾ പ്രതിരോധിക്കാനുള്ള അടവുതന്ത്രം മാണെന്ന് ആര്‍എസ്പി നേതാക്കളായ ഏ. ഏ അസിസ്, എന്‍.കെ പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ തുടങ്ങിയവർ കൊല്ലത്ത് സംയുക്ത വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സീതറാം യച്ചൂരിയും സി പി ഐ സംസ്ഥാന നേതൃത്വവും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. കൊവിഡ് പ്രതിരോധം സ്പ്രിങ്ക്ളറിന്‍റെ നേട്ടമായി പറയുന്നത് ആരോഗ്യ പ്രവർത്തകരെ അവഹേളിക്കലാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അരോചകവും അപഹാസ്യവുമായി മാറിയിരിക്കുകയാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് അപ്രഖ്യാപിത വിലക്കാണെന്നും ആര്‍എസ്പി നേതാക്കൾ പറഞ്ഞു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in