മാരി ടുവിലെ റൗഡി ബേബിയുടെ വീഡിയോയും തരംഗമാകുന്നു
Jaihind TV News Report
Jaihind TV Web Desk
January 03, 2019
1 min read
•
Updated: June 04, 2026
ധനുഷ് – സായ് പല്ലവി ചിത്രം മാരി ടുവിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ റൗഡി ബേബിയുടെ വീഡിയോ റിലീസ് ചെയ്തു. ഗംഭീര സ്വീകരണമാണ് ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
https://www.youtube.com/watch?v=x6Q7c9RyMzk
യുവന്‍ ശങ്കര്‍രാജ ഈണം പകര്‍ന്ന ഈ ഗാനം രചിച്ചത് ധനുഷ് തന്നെയാണ്. ധനുഷും ധീയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തില്‍ മലയാളികളുടെ പ്രിയ താരം സായി പല്ലവിയും ധനുഷും ചേര്‍ന്നുള്ള രസകരമായ രംഗങ്ങളാണ് ഉള്ളത്.
മികച്ച വരവേല്‍പ്പാണ് മാരി-ടുവിന് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. എസ് വിനോദ് കുമാര്‍, സുകുമാരന്‍ തെക്കേപ്പാട്ടു എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള മിനി സ്റ്റുഡിയോ ആണ് വമ്പന്‍ റിലീസ് ആയി കേരളത്തില്‍ ഈ ചിത്രം എത്തിച്ചത്.
ചിത്രത്തില്‍ ടോവിനോ തോമസ് അവതരിപ്പിക്കുന്ന ഭീജ എന്ന വില്ലന്‍ കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു.
ബാലാജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10