8 ഭാഷകളിൽ വമ്പൻ റിലീസ് നാനിയുടെ 'ദ പാരഡൈസ്', കേരളത്തിൽ തിയേറ്ററുകളിലെത്തിക്കാൻ ദുൽഖറിന്റെ വേഫെറർ ഫിലിംസ്
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ചിത്രം 2026 സെപ്റ്റംബർ 24-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ബ്ലോക്ക്ബസ്റ്റർ ചിത്രം 'ദസറ'യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും നിർമ്മാതാവ് സുധാകറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ഈ ചിത്രം, വൈകാരികമായ ഒരു അമ്മ-മകൻ ബന്ധത്തിന്റെ കഥ കൂടിയാണ് പറയുന്നത്. 'ജേഴ്സി', 'ഗാങ് ലീഡർ' എന്നീ വിജയചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും വീണ്ടും കൈകോർക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ "ആയാ ഷേർ", "യേഷാ നഗുല" എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായ ഈ ചിത്രത്തിൽ 'ജദാൽ' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വലിയ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസർ, ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ബ്രഹ്മാണ്ഡ ദൃശ്യങ്ങളും കൊണ്ട് സമ്പന്നമാണ്. ചിത്രത്തിൽ വയലൻസിനും മാസ് രംഗങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.
'കിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം രാഘവ് ജൂയൽ 'വിക്രം മാലിക്' എന്ന വില്ലൻ കഥാപാത്രമായെത്തുന്നു. കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി 8 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. സി എച്ച് സായ് ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.