Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

‘മൂക്കുത്തി അമ്മൻ 2’ ഇനി ‘മഹാശക്തി’; നയൻതാര ചിത്രം നവംബർ 6ന് തിയേറ്ററുകളിൽ

‘മൂക്കുത്തി അമ്മൻ 2’ ഇനി ‘മഹാശക്തി’; നയൻതാര ചിത്രം നവംബർ 6ന് തിയേറ്ററുകളിൽ

സുന്ദർ സി. സംവിധാനം ചെയ്യുന്ന ‘മൂക്കുത്തി അമ്മൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘മഹാശക്തി’ നവംബർ 6ന് തിയേറ്ററുകളിലെത്തും. ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഗണേശ ചതുർത്ഥി ദിനത്തിൽ പുറത്തിറക്കിയ ടീസറിലൂടെയാണ് വേൽസ് ഫിലിംസ് ഇന്റർനാഷണൽ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ലോകമെമ്പാടും ശ്രദ്ധ നേടിയ ആദ്യഭാഗത്തിന് ശേഷം ഭക്തിയും നർമവും സാമൂഹിക പ്രസക്തിയും സമന്വയിപ്പിച്ചാണ് ‘മഹാശക്തി’ ഒരുങ്ങുന്നത്. സുന്ദർ സി.യുടെ പതിവ് ശൈലിയിലുള്ള മാസ് എന്റർടെയ്ൻമെന്റിനൊപ്പം നിഗൂഢതയും ഭക്തിസാന്ദ്രമായ കഥാസന്ദർഭങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് ടീസർ നൽകുന്ന സൂചന.

നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും സുന്ദർ സി. നിർവഹിക്കുന്നു. സംഗീതം ഹിപ്പ്‌ഹോപ്പ് തമിഴയാണ്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവർ സഹനിർമ്മാതാക്കളാണ്. പ്രതീഷ് ശേഖറാണ് പി.ആർ.ഒ.

വിശാലമായ സെറ്റുകളും വലിയ ദൃശ്യവിസ്മയങ്ങളും ഒരുക്കിയാണ് ചിത്രം എത്തുന്നത്. ഭക്തി, നിഗൂഢത, ഹാസ്യം, മാസ് എന്റർടെയ്ൻമെന്റ് എന്നിവ സമന്വയിപ്പിച്ച കഥയാണ് ‘മഹാശക്തി’യിലൂടെ സുന്ദർ സി. അവതരിപ്പിക്കുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന വൻ റിലീസായി ചിത്രം മാറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.


Related articles

See all
Popular News

"വെൽക്കം ബേബി ഗേൾ"; രണ്ടാമത്തെ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിങ്ങും

Popular News

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി 'ഹാഫ്; മിഡ്നൈറ്റ് മാഡ്നസിൽ മലയാള ചിത്രം ആദ്യമായി

Popular News

വേറിട്ട ലുക്കിൽ സുരാജ്; ‘ജയിലർ 2’യിലെ ക്യാരക്ടർ പ്രൊമോ പുറത്ത്

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Save your stories

Sign in