Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരായ കയ്യേറ്റം പരാജയഭീതി മുന്നിൽ കണ്ട്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം : രമേശ് ചെന്നിത്തല

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരായ കയ്യേറ്റം പരാജയഭീതി മുന്നിൽ കണ്ട്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം : രമേശ് ചെന്നിത്തല
Ramesh-Cehnnithala കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ പിലാത്തറയില്‍ വച്ച് കയ്യേറ്റം ചെയ്യുകയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം അലങ്കോലപ്പെടുത്തകയും ചെയ്ത സി.പി.എമ്മിന്‍റെ നടപടി പരാജയം മുന്നിൽ കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തെശക്തമായി അപലപിക്കുന്നതായും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റീ പോളിംഗ് അനുവദിച്ച കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളില്‍ സ്വതന്ത്രമായ തെരെഞ്ഞെടുപ്പ് പ്രവർത്തനം പോലും അനുവദിക്കാത്ത സി.പി.എമ്മിന്‍റെ നടപടി കേരളത്തിന് അപമാനമാണ്. നിതിപൂര്‍വവും നിര്‍ഭയവും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഇവിടങ്ങളില്‍ നടന്നില്ലെന്ന് വ്യക്തമായതിന്‍റെ ജാള്യത മറയ്ക്കാനാണ് സി.പി.എം ഉണ്ണിത്താന് നേരേ ആക്രമണം അഴിച്ചുവിട്ടത്. ഉണ്ണിത്താനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത മാധ്യമങ്ങളെ പോലും സി.പി.എം വെറുതേ വിട്ടില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മേൽനോട്ടത്തിൽ നടത്തമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in