Logo
Sun, Jun 21, 2026 • 08:40 PM
LIVE TV
Watch

No business videos available

No Middle East videos available

വിഷയം ഗൗരവമുള്ളത്, തെളിഞ്ഞത് മഞ്ഞുമലയുടെ അറ്റം മാത്രം; സർക്കാർ-ഗവർണർ തർക്കത്തില്‍ ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 31, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

വിഷയം ഗൗരവമുള്ളത്, തെളിഞ്ഞത് മഞ്ഞുമലയുടെ അറ്റം മാത്രം; സർക്കാർ-ഗവർണർ തർക്കത്തില്‍ ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
  കൊല്ലം : സർക്കാർ-ഗവർണർ തർക്കം ഗൗരവമുള്ളതാണെന്നും ഗവർണറുടെ പ്രസ്താവന തെളിയിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസിലർ കൂടിയായ ഗവർണർ കേരള സർവ്വകലാശാലാ വൈസ് ചാൻസിലർക്ക് നൽകിയ നിർദ്ദേശം സംസ്ഥാന സർക്കാർ നിരാകരിച്ചോ എന്ന് വ്യക്തമാക്കണം. ഇതു സംബന്ധിച്ച് 6 ചോദ്യങ്ങൾ രമേശ് ചെന്നിത്തല ഉയർത്തി. ഇത്തരത്തിൽ ഒരു നിർദേശം നൽകിയിരുന്നോ എങ്കിൽ അത് എന്നാണ് എന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല കൊല്ലത്ത് ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ: 1. ഇന്ത്യൻ പ്രസിഡന്‍റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസിലർ കൂടിയായ ഗവർണർ കേരള സർവ്വകലാശാലാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ? 2. ഈ നിർദ്ദേശം സർക്കാരിന്‍റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസിലർ നിരാകരിച്ചിരുന്നോ? 3. വൈസ് ചാൻസിലർ, ഗവർണറുടെ നിർദ്ദേശം സിന്‍റഡിക്കേറ്റിന്‍റെ പരിഗണനയ്ക്ക് വെക്കുന്നതിന് പകരം സർക്കാരിന്‍റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്‍റെ പിൻബലത്തിൽ? 4. ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ? 5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ, അദ്ദേഹത്തിന്‍റെ കാലാവധി തീരും മുമ്പ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്? 6. ഈ പട്ടികയ്ക്ക് ഇനിയും ഗവർണറുടെ സമ്മതം കിട്ടാത്തതിന്‍റെ കാരണം സർവകലാശാലയ്ക്ക് ബോധ്യമായിട്ടുണ്ടോ?
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10