ഇനിയും എത്ര ജീവനുകള്‍ ബലിനല്‍കണം? മരണമടഞ്ഞ കർഷകരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
December 18, 2020
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ വിവാദ കാർഷിക നിയമങ്ങള്‍ക്കതിരായ കർഷക പ്രതിഷേധങ്ങള്‍ക്കിടെ ജീവന്‍പൊലിഞ്ഞ കർഷകരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്രത്തോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. ഇനിയും എത്ര കർഷകർക്ക് ജീവന്‍ ബലിനല്‍കേണ്ടിവരുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. 22 ലേറെ കർഷകർക്കാണ് കഴിഞ്ഞ 4 ആഴ്ചക്ക് ഇടയിൽ ജീവൻ നഷ്ടമായത്.
കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് സമരവേദിയില്‍ സിഖ് ആത്മീയ ആചാര്യൻ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഹരിയാനയിൽ നിന്നുള്ള സന്ത് ബാബാ റാം സിങ് ആണ് സ്വയം വെടിവച്ച് മരിച്ചത്. കർഷകരുടെ വിലാപം കേൾക്കാൻ കേന്ദ്രം തയാറാകാത്തതിലുള്ള രോഷം പ്രകടിപ്പിക്കാൻ ജീവൻ ബലിയർപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പെഴുതി വെച്ചായിരുന്നു ബാബാ റാം സിങ് ആത്മഹത്യ ചെയ്തത്. അതേസമയം കർഷക പ്രതിഷേധം 23 ആം ദിവസവും ഡൽഹി അതിർത്തികളിൽ തുടരുന്നു. കർഷകരുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധവും തുടരുകയാണ്. സമരം ശക്തമാക്കുന്നത് സംബന്ധിച്ചും സുപ്രീംകോടതി നിരീക്ഷണങ്ങൾ വിലയിരുത്താനും കർഷകർ ഇന്ന് യോഗം ചേരും. അഭിഭാഷകരുമായും കർഷക സംഘടന നേതാക്കൾ കൂടിക്കാഴ്ച നടത്തും. അതേസമയം കർഷക പ്രതിഷേധം മറികടക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുന്നു. പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിലെ കർഷകരുമായി ആശയ വിനിമയം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിപാടി.और कितने अन्नदाताओं को क़ुर्बानी देनी होगी?
कृषि विरोधी क़ानून कब ख़त्म किए जाएँगे? pic.twitter.com/ODdgUwLaLZ — Rahul Gandhi (@RahulGandhi) December 18, 2020
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10