പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, സത്യത്തെ നീക്കാൻ കഴിയില്ല; പ്രസംഗം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്തതില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
July 02, 2024
1 min read
•
Updated: June 10, 2026
ന്യൂഡല്‍ഹി: സഭാ രേഖയിൽ നിന്ന് തന്‍റെ പരാമർശങ്ങള്‍ നീക്കം ചെയ്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സത്യത്തെ നീക്കാൻ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നലെ ലോക്‌സഭയില്‍ നടത്തിയ ഹിന്ദു പരാമര്‍ശം സഭാരേഖകളില്‍ നീക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗം ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടി.
ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തിനെതിരായ രാഹുലിന്‍റെ വിമര്‍ശനം. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദു മതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാഹുലിന്‍റെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തില്‍ വലിയ പ്രാധാന്യമാണ് ലഭിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10